ആര്‍ദ്രം: കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17ന്
തിരുവനന്തപുരം: നഗരത്തിലെ കുമാരനാശാന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മേയര്‍ വി.കെ പ്രശാന്ത് നിര്‍വഹിച്ചു. പൂന്തോട്ടം, വാട്ടര്‍ ഫൗണ്ടന്‍, എല്‍.ഇ.ഡി ലൈറ്റ് എന്നിവ സ്ഥാപിച്ച് പാര്‍ക്ക് മനോഹരമാക്കിയിട്ടുള്ളതിനാല്‍ കുട്ടികള്‍ക്കും പാര്‍ക്ക് പ്രയോജനപ്പെടുത്താനാകും. കുമാരനാശന്റെ പ്രതിമ അറ്റകുറ്റപ്പണി നടത്തി തനതുരീതിയിലാണ് പെയിന്റ് ചെയ്തിട്ടുള്ളത്. സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി സ്റ്റീല്‍ കമ്പികള്‍ കൊണ്ട് പെന്‍സിങ് തീര്‍ത്തും പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റ്റൈല്‍സ് മാറ്റി പുതിയത് സ്ഥാപിച്ചും പാര്‍ക്കിനെ ആകര്‍ഷകമാക്കിയിരിക്കുകയാണ്.
1973 ഡിസംബര്‍ 4ന് അന്നത്തെ രാഷ്ട്രപതി വി.വി ഗിരിയാണ് ആശാന്‍ പ്രതിമ അനാവരണം ചെയ്തത്. നിലവില്‍ ഒരു പരസ്യക്കമ്പനിയാണ് പാര്‍ക്കിന്റെ പരിപാലനച്ചുമതല ഏറ്റെടുത്തിട്ടുള്ളത്. നഗരാസൂത്രണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍.സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.മുരളീധരന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ശ്രീകുമാര്‍, ആര്‍.ഗീതാഗോപാല്‍, കൗണ്‍സിലര്‍മാരായ ഐഷാ ബേക്കര്‍, പാളയം രാജന്‍, വി.ഗോപകുമാര്‍, എസ്. അനിത എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."