അമിനിറ്റി സെന്റര്‍ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു
വെള്ളറട: സ്കൂളുകളോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ജില്ലാ പഞ്ചായത്ത് ഒരുക്കിയ വിശ്രമകേന്ദ്രമായ ഗേള്‍സ് അമിനിറ്റി സെന്ററിന്റെ (മാനസ) ജില്ലാതല ഉദ്ഘാടനം ഒറ്റശേഖരമംഗലം മൈലച്ചല് ഗവ. എച്ച്.എസ്.എസില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ജില്ലയിലെ വിവിധ സ്കൂളുകളിലായി 36 അമിനിറ്റി സെന്റ്റുകളാണ് ഉയരുന്നത്. ഓരോന്നും പത്തു ലക്ഷത്തോളം രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വൈ പ്രിന്‍സി ലാലി അമിനിറ്റി സെന്ററിന്റെ താക്കോല്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച ക്ലാസ് മുറികള്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം, സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്മാന്മാരായ വി.രഞ്ജിത്, ഡോ.സി.എസ്.ഗീതാ രാജശേഖരന്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാത കുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബെന്‍ ഡാര്വിന്, അന്‍സജിത റസല്‍, പ്രഥമാധ്യാപിക സി.മായ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അന്‍വര്‍ ഹുസൈന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അനില്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.വിചിത്ര സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രശേഖരന് നായര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."