'സുപ്രഭാതം' വികസന സെമിനാര്‍ നാളെ
മുക്കം: 'തിരുവമ്പാടിക്ക് ചിറക് മുളയ്ക്കുമോ' പ്രമേയത്തില്‍ 'സുപ്രഭാതം' ദിനപത്രം ഞായറാഴ്ച തിരുവമ്പാടി വ്യാപാര ഭവനില്‍ സംഘടിപ്പിക്കുന്ന വികസന സെമിനാറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകിട്ട് മൂന്നിന് നടക്കുന്ന സെമിനാര്‍ എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. താമരശ്ശേരി ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യാതിഥിയായിരിക്കും.
തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ്, ബ്രഹ്മചാരി ജ്ഞാന ചൈതന്യ സ്വാമി, മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്, മുക്കം നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.കെ കാസിം, വി.ഡി ജോസഫ്, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, സി.പി.എം ഏരിയാ സെക്രട്ടറി ടി. വിശ്വനാഥന്, ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി ടി.എം ജോസഫ്, ബി.ജെ.പി ദേശീയ സമിതിയംഗം ചേറ്റൂര്‍ ബാലകൃഷ്ണന്, എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സി.ഇ ചാക്കുണ്ണി (മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍), എം.പി.എം മുബശിര്‍ (മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്), ഡോ. കെ. മൊയ്തു (കാലിക്കറ്റ് ചേംബര്‍), ജിജി ഇല്ലിക്കല്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി), കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (സുപ്രഭാതം), മുഹമ്മദ് ഹാരിസ്, പി.വി വത്സരാജ് (അല്‍ഹിന്ദ് ട്രാവല്‍സ്), കെ.പി മുത്തുക്കോയ (അല്‍ഹിന്ദ് അക്കാദമി) പങ്കെടുക്കും.
ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗം കെ.എന്‍.എസ് മൗലവി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് നടുക്കണ്ടി അബൂബക്കര്‍ അധ്യക്ഷനായി. സലാം ഫൈസി മുക്കം, അംജദ് ഖാന് റശീദി, ടി.പി ഉമര്‍ ഫൈസി, നുഹ്മാന്‍ കുമാരനെല്ലൂര്‍, സുല്‍ഫീക്കര്‍ നെല്ലിക്കാപറമ്പ്, അബ്ദുറഹ്മാന് തിരുവമ്പാടി, ആഷിഖ് അലി ഇബ്രാഹിം സംസാരിച്ചു. കണ്‍വീനര്‍ അലി അക്ബര്‍ മുക്കം സ്വാഗതവും സുബൈര്‍ നെല്ലിക്കാപറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."