HOME
DETAILS
MAL
ക്രമസമാധാനം തകര്‍ക്കുന്ന നടപടിയുണ്ടാകില്ല: ഡി.ജി.പി
backup
December 24 2018 | 19:12 PM
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനമനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി നടപ്പാക്കാന്‍ പൊലിസ് പരമാവധി ശ്രമിച്ചുവരികയാണെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്്റ.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാനം തകര്‍ക്കുന്ന ഒരു നടപടിയും പൊലിസിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.
ഇന്നലെ മലകയറാനെത്തിയ യുവതികള്ക്കുനേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ദേവസ്വം മന്ത്രിയുമായും ബോര്‍ഡ് അധികൃതരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."