വനിതാ കമ്മിഷനു മുന്നില്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന് പി.സി. ജോര്‍ജ്
കോട്ടയം: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്നറിയിച്ച വനിതാ കമ്മിഷനെ പരിഹസിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ.കമ്മിഷന് നോട്ടിസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മിഷനാകിലല്ലോയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
നേരത്തെ, നടിക്കെതിരെ വിവിധയിടങ്ങളില്‍ അപകീര്‍ത്തികരമായ സംഭാഷണങ്ങളും പരാമര്‍ശങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട് ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുമെന്നാണ് വനിതാകമ്മിഷന് അറിയിച്ചത്.
ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും നടിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പിക്കുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."