കിരീടം ലക്ഷ്യമിട്ട് ഗോവ
പനജി: കിരീടം ലക്ഷ്യമിട്ടു എഫ്.സി ഗോവ ടീമിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. മൊറോക്കന്‍ ഡിഫന്ഡറേയാണ് ഗോവ ടീമില്‍ എത്തിച്ചത്.
ഏറ്റവും കൂടുതല്‍ വിദേശ താരങ്ങളുള്ള ടീമാണ് ഗോവ. ഐ.എസ്.എല്‍ സീസണില്‍ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഗോവ. മൊറോക്കോ ദേശീയ താരമായ സെയിദ് ക്രൗച്ചാണ് ഗോവന്‍ നിരയിലേക്ക് എത്തുന്നത്. 27 കാരനായ താരം മൊറോക്കന്‍ ക്ലബായ മൊഗ്രിബ് ടെറ്റോണിക്ക് വേണ്ടിയാണ് കളിക്കുന്നത്.
കരുത്ത് വീണ്ടെടുക്കാന്‍ പൂനെ
പൂനെ: കഴിഞ്ഞ സീസണിലെ പ്രകടനം തിരകെ പിടിക്കാനായി പൂനെ സിറ്റി പുതിയ പരിശീലകനെ എത്തിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ഹള്‍ സിറ്റിയുടെ പരിശീലകനായിരുന്ന ഫിലിപ്പ് ബ്രൗണിനെയാണ് പൂനെ കൊണ്ടു വന്നത്. പുതിയ സീസണ് തുടങ്ങി ഒരുമാസം കഴിയും മുന്‍പ് തന്നെ മിഗ്വേല്‍ എയ്ഞ്ചലിനെ പൂനെ പുറത്താക്കിയിരുന്നു. പകരം പരിശീലകന ചുമതല പ്രത്യും റെഡ്ഡിക്കായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."