HOME
DETAILS
MAL
ഗോരഖ്പൂരിലെ ആശുപത്രി ദുരന്തം: സംഭവവികാസങ്ങള്‍ മോദി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്
backup
August 12 2017 | 14:08 PM
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 63 കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ കേന്ദ്രം ഇടപെടുന്നു. കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടെന്നും സംസ്ഥാന സര്‍ക്കാരുമായും കേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേലും ദുരന്തമുണ്ടായ ഗോരഖ്പൂര്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."