അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: അതിരപ്പിള്ളി പദ്ധതിയില്‍ ഭരണകക്ഷിയില്‍ തന്നെ എതിര്‍പ്പുള്ള സ്ഥിതിക്ക് ചര്‍ച്ചയിലൂടെ അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. പ്രകൃതി സംരക്ഷിച്ചുകൊണ്ടുള്ള നാടിന്റെ വികസനവും അതുപോലെ പ്രധാനപ്പെട്ടതാണ്. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. പദ്ധതി നടപ്പാക്കുന്നതിനു സമവായ ചര്‍ച്ച വേണമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്നും സമവായത്തിനു പ്രസക്തിയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍, ഉമ്മന്‍ ചാണ്ടി സമവായം ആവശ്യപ്പെട്ടു രംഗത്തെത്തിയതോടെ പദ്ധതിയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. പദ്ധതി സംസ്ഥാനത്തിന് അങ്ങേയറ്റം ഗുണകരമാകുമെന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."