അന്താരാഷ്ട്ര മലബാര്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രഖ്യാപന സമ്മേളനം നാളെ
കോഴിക്കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മലബാറിലെ മാപ്പിള സമരത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മലബാര്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രഖ്യാപന സമ്മേളനം നാളെ മലപ്പുറത്ത്. നാളെ രാവിലെ 10ന് കോട്ടക്കല്‍ ദി മെറിഡിയന് ഒപ്പേറയില്‍ പ്രഖ്യാപന സമ്മേളനം നടക്കും.
എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സയ്യിദ് ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയാവും. ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണവും സത്താര്‍ പന്തല്ലൂര്‍ പ്രൊജക്റ്റ് സമര്‍പ്പണവും നടത്തും. 1921ല്‍ ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്ന സമരങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് മലബാര്‍ മാപ്പിള സമരം. മലബാര്‍ മേഖലയിലെ ബ്രിട്ടീഷുകാര്‍ക്കു നേരെ മാപ്പിളമാര്‍ ആരംഭിച്ച സമരം പില്ക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മലബാര്‍ ലഹള, മലബാര്‍ കലാപം, ഖിലാഫത്ത് സമരം, കാര്‍ഷിക ലഹള' മാപ്പിള കലാപം, തുടങ്ങിയ പേരുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുകയും ബ്രിട്ടീഷുകാര്‍ മുസ്്ലിം വിരോധികളായി മാറുകയുമാണുണ്ടായത്. സമരത്തിന്റെഭാഗമായി നിരവധി പേര് ബ്രിട്ടിഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേര് പ്രസ്തുത പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നു.
2019ല്‍ പ്രധാന പ്രവര്‍ത്തനങ്ങളായ മ്യൂസിയം നിര്‍മ്മാണം, ഡോക്യുമെന്ററീസ്, ബുക്ക് റിലീസ്, റിസേര്‍ച് ഫെല്ലോഷിപ്, എക്സിബിഷന്, റിസേര്‍ച് കളക്ഷന്‍സ്, സ്മാരക സംരക്ഷണം, സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങള്‍, കലാപ പലായന പഠനങ്ങള്‍, കലാപാനന്തര മലബാര്‍ ചരിത്ര നിര്‍മാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക് കണ്ടെത്തലും രേഖപ്പെടുത്തലും, പ്രാദേശിക ചരിത്ര രചന, മലബാര്‍ ചരിത്ര ഉപാദാനങ്ങളുടെ ശേഖരണവും സംരക്ഷണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.
2020 ഡിസംബറില്‍ അന്ത്രാരാഷ്ട്ര മലബാര്‍ ഹിസ്റ്ററി കോണ്‍ഗ്രസ് മലപ്പുറത്ത് വെച്ച് നടക്കുകയും 2021ല്‍ മലബാര്‍ ഹെറിറ്റേജ് മ്യൂസിയം രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."