മലപ്പുറത്ത് എസ്.എസ്.എല്‍.സി ബുക്കില്‍ സഹകരണസംഘത്തിന്റെ സീല്‍
എടവണ്ണപ്പാറ: ചാലിയപ്രം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളിന്റെ മുദ്രയ്ക്കു പകരം സ്‌കൂള്‍ സഹകരണ സ്റ്റോറിന്റെ മുദ്ര.
കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെഎസ്.എസ്.എല്‍.സി ബുക്കിലാണ് സ്‌കൂള്‍ റൗണ്ട് സീല്‍ വയ്‌ക്കേണ്ട സ്ഥലത്ത് സ്‌കൂളിലെ പുസ്തക വിതരണവുമായി ബന്ധപ്പെട്ട ചാലിയപ്രം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ സൊസൈറ്റി എന്ന പേരിലുള്ള സീല്‍ വച്ചത്.
2016-17 വര്‍ഷത്തില്‍ 50 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 100 ശതമാനം വിജയം നേടി 50 പേരും ഉന്നതപഠനത്തിന് അര്‍ഹത നേടിയിരുന്നു. എന്നാല്‍ എത്ര കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിലാണ് സീല്‍ മാറി അടിച്ചതെന്ന് അറിയാന്‍ സാധിച്ചിട്ടില്ല.
എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് ഓഫിസില്‍ തിരികെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഒരു കുട്ടിക്കും പ്ലസ് വണ്‍ പ്രവേശനത്തിന് പ്രയാസം നേരിട്ടിട്ടില്ല. പ്ലസ് വണ്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതതു സ്‌കൂളുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ നടത്തുന്നുണ്ടെന്നും പി.ടി.എ.പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."