അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈനികരെ വിന്യസിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധങ്ങള്‍ക്കിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ. 1400 കി.മീ വരുന്ന അരുണാചല്‍, സിക്കിം അതിര്‍ത്തിയിലാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചതായി സൈനിക കേന്ദ്രം അറിയിച്ചു. സേനയുടെ നിലവിലെ നീക്കങ്ങളെ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും അവര്‍ പറഞ്ഞു. 45,000 സൈനികരെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിയോഗിച്ചെന്നാണ് വിവരം.
ജൂണ്‍ 16ന് ആരംഭിച്ച ചൈനയുമായുള്ള അതിര്‍ത്തിയിലെ ഭിന്നത അവസാനിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പുതിയ നടപടി. എന്നാല്‍ സംഘര്‍ഷാവസ്ഥയുള്ള ഡോക്ലാമില് സൈന്യത്തിന്റെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. 300 സൈനികരാണ് ഇവിടെയുള്ളത്.
ജെ.ഡി.യുവിനെ എന്‍.ഡി.എയിലേക്ക്
ക്ഷണിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ബിഹാറില്‍ ജെ.ഡി.യുവിനെ എന്‍.ഡി.എ ഘടകകക്ഷിയാക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ജെ.ഡി.യുവിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ചതായി അമിത് ഷാ ട്വീറ്റ് ചെയ്തത്.
ജെ.ഡി.യു-എന്‍.ഡി.എ സഖ്യത്തില്‍ ചേര്ക്കുന്നതിനുമുന്നോടിയായിട്ടായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ജെ.ഡി.യു മോദി മന്ത്രിസഭയില്‍ ചേരുമോ എന്ന ചോദ്യത്തിന് അത്തരമൊരു തീരുമാനം സ്വാഭാവികമാണെന്നായിരുന്നു ജെ.ഡി.യു നേതാവ് കെ.സി ത്യാഗിയുടെ മറുപടി.
അതേസമയം ജെ.ഡി.യു എന്‍.ഡി.എ ഘടക കക്ഷിയാകുമ്പോള്‍ നിതീഷ് കുമാറിനെ മുന്നണിയുടെ കണ്വീനറാക്കിയേക്കുമെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."