സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് അങ്കമാലിയില്‍
കൊച്ചി: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോള്‍ പമ്പും പാചകവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന തേപ്പ് പെട്ടിയും ഉദ്ഘാടനം ചെയ്തു. അങ്കമാലി പൊങ്ങത്ത് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ്ങാണ് പെട്രോള്‍ പമ്പും തേപ്പ് പെട്ടിയും ഉദ്ഘാടനം ചെയ്തത്.
ഐ.ഒ.സി.എല്‍ പെട്രോള്‍ പമ്പുകള്‍ പൂര്‍ണമായും ഓട്ടോമാറ്റഡ് എന്ന നൂറുശതമാനം ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ അദ്ദേഹം പ്രഖ്യാപിച്ചു. ഐ.ഒ.സി.എല്‍ കേരള തലവനും ചിഫ് ജനറല്‍ മാനേജരുമായ പി.എസ് മോനി അധ്യക്ഷനായി.
ദേശീയപാത 544-ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ഓയില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന റീട്ടെയില്‍ ഔട്ട്‌ലറ്റാണ് പൊങ്ങം ജൂബിലി പമ്പ്. 322 കിലോ ലിറ്റര്‍ പെട്രോളും, 954 കിലോ ലിറ്റര്‍ ഡീസലുമാണ് പ്രതിമാസ വില്‍പ്പന.
പൊങ്ങത്തെ സൗരോര്‍ജ ശേഷി 50 കെ.വി.എ ആണ്. 69 ലക്ഷം രൂപയാണ് ചെലവ്. ഇരുമ്പനത്ത് ഇന്ത്യന്‍ ഓയില്‍ നാലുമെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ പെട്രോള്‍ പമ്പും പെട്രോള്‍ പമ്പുകളില്‍ കൈവരിച്ച 100 ശതമാനം ഓട്ടോമേഷനും ചരിത്രനേട്ടമാണെന്ന് സഞ്ജീവ് സിംങ്ങ് പറഞ്ഞു.
ഹെര്‍ബല്‍ ഗാര്‍ഡന്‍, തീര്‍ത്ഥാടക വിശ്രമമുറി, സസ്യഭക്ഷണ ശാല എന്നിവയെല്ലാം ഒപ്പമുണ്ട്. എക്‌സ്ട്രാ പ്രീമിയം മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഹോണ്ട സ്‌കൂട്ടറുകള്‍ സഞ്ജീവ് സിങ് സമ്മാനിച്ചു.സംസ്ഥാനത്തെ പ്രളയകാലത്ത് മൂന്നാറില്‍ ഇന്ധനടാങ്കറുകള്‍ എത്തിച്ച ട്രക്ക് ജീവനക്കാരേയും ചടങ്ങില്‍ അദ്ദേഹം ആദരിച്ചു.
അഞ്ചു കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വിതരണോദ്ഘാടനവും എല്‍.പി.ജി ഫുഡ് കോര്‍ട്ടിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
313 സൗരോര്‍ജ പമ്പുകളാണ് ലക്ഷ്യം. 1.5 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദനശേഷി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."