HOME
DETAILS

അതിര്‍ത്തിസംഘര്‍ഷം നിഴലിട്ട ബ്രിക്‌സ്

  
backup
August 12 2017 | 20:08 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b4%e0%b4%b2

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം കൊടുമ്പിരികൊള്ളുമ്പോഴാണ് ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യന്‍ ദേശീയതയിലൂന്നി ഇന്ത്യന്‍ മാധ്യമങ്ങളും ചൈനീസ് ദേശീയത പ്രകടമാക്കി അവിടുത്തെ മാധ്യമങ്ങളും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് ഇരു രാജ്യങ്ങളിലെയും നേതാക്കളെയും ജനങ്ങളെയും ആശങ്കയിലാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ്. ഇതാണു സ്ഥിതി വഷളാക്കുന്നതെന്നാണു വിദേശരാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

 

പാകിസ്താനുമായി ഉള്ളപോലെ ചൈനയുമായി സംഘര്‍ഷമുണ്ടാകേണ്ട സാഹചര്യം ഇന്ത്യക്കില്ല. ദ ലൈ ലാമയ്ക്ക് ഇന്ത്യന്‍ നേതാക്കളോടൊപ്പം ഇരിക്കാനും ഹിമാചല്‍ സന്ദര്‍ശിക്കാനും അനുമതി നല്‍കിയതും ജി.എസ്.ടി വന്നതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു വിപണി കുറഞ്ഞതും ഏഷ്യന്‍ രാജ്യങ്ങളോടും അമേരിക്കയോടും മറ്റും ഇന്ത്യ പുലര്‍ത്തുന്ന താല്‍പര്യവും ചൈനയ്ക്കു നീരസമുണ്ടാക്കി. ചൈനയുടെ ഉത്തമസുഹൃത്തായ പാകിസ്താനുമായി കശ്മിര്‍ പ്രശ്‌നത്തിന്റെ പേരില്‍ തുടരുന്ന സംഘര്‍ഷത്തിനിടെ മറുവശത്തു സൈനികഭീഷണി ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗവും കൂടിയാണിത്.

 

 

ബ്രിക്‌സ്


ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളടങ്ങിയ സംഘടനയാണു ബ്രിക്‌സ്. ബ്രിക്‌സിന്റെ ഇത്തവണത്തെ ഉച്ചകോടി ചൈനീസ്പട്ടണമായ സിയാമെനിലാണ്. സെപ്റ്റംബര്‍ ആദ്യം നടക്കുന്ന ഉച്ചകോടിയില്‍ ചൈനയുടെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാര്‍ പങ്കെടുക്കാനിരിക്കെ അതിര്‍ത്തിയില്‍ നിറയുന്ന സംഘര്‍ഷം പ്രതികൂലസാഹചര്യമാണുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ സമ്മേളനത്തിനുമുന്നോടിയായി സംഘര്‍ഷം അവസാനിപ്പിക്കേണ്ടതുണ്ട്.


പ്രകോപനപരമായ പ്രസ്താവന ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ പുറപ്പെടുവിക്കുമ്പോഴും യുദ്ധമല്ല, ചര്‍ച്ചകളാണു പ്രശ്‌നപരിഹാരത്തിനു പോംവഴിയെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിക്കുന്നത് ഇതുകൊണ്ടാണ്. ഉച്ചകോടിയിലെ മുതിര്‍ന്നരാഷ്ട്രമായ ചൈനയ്ക്ക്, അംഗരാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും പുലര്‍ത്തേണ്ടുന്ന ബാധ്യതയുണ്ടെന്നതിനാല്‍ ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ നയതന്ത്രതലത്തില്‍ പരി...ഹൃതമാവുമെന്നാണു കണക്കാക്കപ്പെടുന്നത്.

 

 

യുദ്ധോത്സുകരായ സേന


ചൈനയുടെയും പാകിസ്താന്റെയും സേനകള്‍ യുദ്ധോത്സുകരാണ്. രാഷ്ട്രീയനേതൃത്വത്തിന്റെ നിലപാടുകള്‍ക്കപ്പുറമാണു പലപ്പോഴും ഇവരുടെ പ്രവര്‍ത്തനം. പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫും പ്രധാനമന്ത്രി മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമ്പോഴും അതിര്‍ത്തിയില്‍ പാക് സേനയുടെ പ്രകോപനം തുടര്‍ന്നതും ചൈനീസ് രാഷ്ട്രീയനേതൃത്വം നയതന്ത്രനിലപാടുകള്‍ക്കു വിലകല്‍പ്പിക്കുമ്പോള്‍ ചൈനയുടെ പരമാധികാരം ചോദ്യംചെയ്യാന്‍ അനുവദിക്കില്ലെന്നും ഇന്ത്യ ദോക് ലാമില്‍ നിന്നു പിന്‍മാറിയില്ലെങ്കില്‍ ബലപ്രയോഗം നടത്തേണ്ടിവരുമെന്നും മറ്റുമുള്ള പീപ്പിള്‍സ് റിപബ്ലിക്കന്‍ ആര്‍മി നായകന്റെ പ്രസ്താവനയും ബാലിശമായാണു കാണേണ്ടത്. എന്നാല്‍, സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദേശീയതാബോധം സംരക്ഷിക്കാനും സേനയ്ക്ക് ഊര്‍ജം പകരാനും കര്‍മോത്സുകരാക്കാനും അതത് സേനാനായകര്‍ ഇത്തരത്തില്‍ പ്രസ്താവനകളിറക്കാറുണ്ടെന്നതും മനസിലാക്കേണ്ടതുണ്ട്.

 

 

സംഘര്‍ഷം മുന്‍പും


ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കങ്ങളും സംഘര്‍ഷവും ഉണ്ടാകുന്നത് ആദ്യമല്ല. 1962ല്‍ തുടങ്ങി 1967ലും 1987ലും 2014ലും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. 1962 ഒക്ടോബര്‍ 20 നാണു ചൈനയും ഇന്ത്യയും തമ്മില്‍ യുദ്ധമുണ്ടായത്. അന്നു ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ 48 കിലോമീറ്റര്‍ ഉള്ളിലേക്കെത്തി. ഇന്ത്യ കീഴടങ്ങിയതോടെ നവംബര്‍ 21നു യുദ്ധം ഏകപക്ഷീയമായി അവസാനിപ്പിച്ച ചൈന 20 കിലോമീറ്റര്‍ ഇന്ത്യക്കു വിട്ടുനല്‍കി പിന്‍മാറുകയായിരുന്നു.


ഈ യുദ്ധത്തിലാണു ലഡാക്കില്‍ അവര്‍ ആധിപത്യം സ്ഥാപിച്ചത്. നാഥു ലായില്‍ 1967 സെപ്റ്റംബറിലും തുടര്‍ന്നു ചോ ലായില്‍ ഒക്ടോബര്‍ ഒന്നിനും പത്തിനും ചൈനീസ് ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ ചെറു സംഘര്‍ഷങ്ങളുണ്ടായി. 1987ല്‍ യുദ്ധത്തോളമെത്തിയെങ്കിലും സമവായചര്‍ച്ചകളില്‍ അതൊഴിവായി. 2014 സെപ്റ്റംബറില്‍ ചുമാര്‍ മേഖലയില്‍ ചൈനീസ് പട്ടാളം ഇന്ത്യനതിര്‍ത്തി കടന്നു രണ്ടുകിലോമീറ്ററോളം ഉള്ളിലേക്കെത്തിയതു സംഘര്‍ഷത്തിനു കാരണമായി. യുദ്ധസാഹചര്യമില്ലാതെ ഇതും ഒഴിവായി. ഈ വര്‍ഷം ജൂണ്‍ 19നാണു 1962 ലേതിനു സമാനമായി യുദ്ധസാധ്യത ഉടലെടുത്തത്.

 


നയതന്ത്രം, കാലാവസ്ഥ, രാഷ്ട്രീയം


നിലവിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യന്‍ സൈന്യം ദോക് ലായില്‍നിന്നു മാറണമെന്ന ഉറച്ചനിലപാടിലാണു ചൈന. ഭൂട്ടാനുമായുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടുന്നുവെന്നാണു ചൈനീസ് ആരോപണം. ഇതില്ലാതാക്കാന്‍ ഇന്ത്യന്‍സേന മാറുകയും പകരം റോയല്‍ ഭൂട്ടാന്‍ ആര്‍മിക്കു സുരക്ഷാചുമതല കൈമാറുകയും തുടര്‍ന്നു നയതന്ത്രതലത്തില്‍ ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിക്കുകയും വേണമെന്നതാണ് ഒരാവശ്യം. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൈനികസഹകരണ കരാറനുസരിച്ച് ആ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, ചൈനയുമായി ഭൂട്ടാനു നയതന്ത്രബന്ധമില്ലെന്നിരിക്കേ ആ രാജ്യത്തെ മുന്‍നിര്‍ത്തി നീക്കുപോക്കു ചര്‍ച്ചകളാരംഭിക്കുന്നത് ഇന്ത്യക്കു ഭീഷണിയായേക്കും.ഇപ്പോഴുള്ള സംഘര്‍ഷം അങ്ങനെതന്നെ നിലനിര്‍ത്തിയാല്‍ ഇരുരാജ്യങ്ങള്‍ക്കും മുട്ടുമടക്കാതെ പ്രശ്‌നം രമ്യതയിലെത്തിക്കാമെന്നു വാദമുണ്ട്. നവംബറില്‍ പ്രതികൂലകാലാവസ്ഥമൂലം സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും നിര്‍ബന്ധിതരാവും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയസമ്മേളനവും നവംബറോടെ കഴിയും. ഈ സമ്മേളനത്തില്‍ പിന്തുണ ഉറപ്പുവരുത്തണമെങ്കില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍നിന്നു പിന്നോട്ടുപോയില്ലെന്ന ധാരണയുണ്ടാക്കണമെന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കരുതുന്നു. ഇതും നിലവിലെ സ്ഥിതിഗതികള്‍ തുടരാന്‍ ആ രാജ്യത്തെ പ്രേരിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  a month ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  a month ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  a month ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago