ശബരിമല: മസില്‍ കരുത്തുകാട്ടി ഭയപ്പെടുത്തുന്നു- എസ്. ശാരദക്കുട്ടി
കോഴിക്കോട്: ശബരിമല കയറാന്‍ വന്ന ഒരു കൂട്ടം സ്ത്രീകളെ ആണഹങ്കാരികള്‍ അവരുടെ മസില്‍ കരുത്ത് കാട്ടി ഭയപ്പെടുത്തുകയായിരുന്നുവെന്ന് ഡോ. എസ്. ശാരദകുട്ടി. ഹിന്ദുത്വത്തെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഇവരെ വിവേകത്തിനു പകരം വികാരമാണ് ഭരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബി.ഇ.എം ഗേള്‍സ് എച്ച്.എസ്.എസില്‍ അധ്യാപക സംഘടനയായ കേരള സ്‌റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ വിദ്യാഭ്യാസ മഹോത്സവത്തില്‍ നടത്തിയ സെമിനാറില്‍ 'അറിവും അവബോധവും' എന്ന വിഷയത്തില്‍ സംസാരിക്കുയായിരുന്നു അവര്‍.
കേരളം കണ്ട മികച്ച അധ്യാപകന്‍ ശ്രീ നാരായണ ഗുരു ആണ്. അത് കുമാരാനശാന്‍ എന്ന കവിയെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും കഴിഞ്ഞു എന്നതിനാലാണ്. ഒളിഞ്ഞ് കിടക്കുന്ന കഴിവുകള്‍ കണ്ടെത്താനും വിദ്യാര്‍ഥികളെ അറിവിലേക്ക് വഴി നടത്തുന്നവരുമാകണം അധ്യാപകര്‍. ജ്ഞാനം ഉണ്ടായിട്ട് മാത്രം കാര്യമില്ല. അത് വിനിയോഗിക്കാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും അറിഞ്ഞിരിക്കണം. ആര്‍ത്തവം എന്ന് പറയാന്‍ മടികാണിക്കാത്ത ഒരു പുതിയ തലമുറ വളര്‍ന്ന് വരുമ്പോഴാണ് ശബരിമല വിഷയത്തിലൂടെ സ്ത്രീകള്‍ അശുദ്ധരാണ് എന്ന് പറഞ്ഞ് വീണ്ടും സമൂഹത്തെ പിന്നിലോട്ട് വലിക്കാന്‍ പിന്തിരിപ്പന്‍ ശക്തികള്‍ ശ്രമിക്കുന്നത്. വായിക്കുന്ന സ്ത്രീകള്‍ക്കും വായിക്കുന്ന പുരുഷന്മാര്‍ക്കും മാത്രമേ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. ഡോ എ.പി കുട്ടികൃഷ്ണന്റെ അധ്യക്ഷതയില്‍ നടത്തിയ സെമിനാറില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കെ.ടി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. അലി ഇക്ബാല്‍ സ്വാഗതവും കെ. ശിവദാസന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."