ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ യോഗം 18ന് കോഴിക്കോട്ട്
കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന ഗ്രാന്റുകളും സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്യാത്തത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ യോഗം ചേരുന്നു. ഓഗസ്റ്റ് 18ന് വൈകിട്ട് നാലിന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
ന്യൂനപക്ഷവിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആലോചനാ യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ, മെട്രോ മുഹമ്മദ്ഹാജി, നടുക്കണ്ടി അബൂബക്കര്‍, സുബൈര്‍ നെല്ലിക്കാപറമ്പ്, കെ.പി.മുഹമ്മദലി ഹാജി, കെ.മൊയ്തീന്‍കോയ അത്തോളി, നിസാര്‍ ഒളവണ്ണ, സി.പി.അബ്ദുല്ല, എ.കെ.മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."