HOME
DETAILS

അങ്കണവാടികളുടെ നവീകരണത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറായി: മന്ത്രി ശൈലജ

  
backup
December 25 2018 | 05:12 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4-2

കണ്ണൂര്‍: സംസ്ഥാനത്തെ അങ്കണവാടികളെ പ്രീ സ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതിന് മികച്ച മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയതായും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത അംഗണവാടികളില്‍ അത് നടപ്പിലാക്കുമെന്നും മന്ത്രി കെ.കെ ശൈലജ. തളിപ്പറമ്പ് മണ്ഡലത്തിലെ അങ്കണവാടികളിലെ പഠനപ്രവര്‍ത്തനങ്ങളെ കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിയായ 'അമ്പിളിപ്പട്ടം' പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ജോഡോഗ്യാന്‍ റിസോഴ്‌സ് സെന്ററിന്റെ സഹായത്തോടെ തളിപ്പറമ്പ് മണ്ഡലത്തിലെ അങ്കണവാടികളില്‍ ജയിംസ് മാത്യു എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പുതിയ മാതൃക മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ആര്‍ദ്രം മിഷന്‍ വഴി ആരോഗ്യമേഖലയിലെന്ന പോലെ ഐ.സി.ഡി.എസ് മേഖലയിലും പരിഷ്‌കരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അങ്കണവാടികളില്‍ ഏകീകൃത സംവിധാനം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജോഡോഗ്യാന്‍ രീതിക്കു പുറമെ മോണ്ടിസറി ഉള്‍പ്പെടെയുള്ള രീതികള്‍ സംയോജിപ്പിച്ചാണ് പുതിയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. അങ്കണവാടികളുടെ സ്ഥലപരിമിതിയാണ് നവീകരണ പദ്ധതികള്‍ക്ക് തടസം. രണ്ടും മൂന്നും സെന്റ് സ്ഥലത്തായിട്ടാണ് നിലവില്‍ അംഗണവാടി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ പരിഷ്‌കരണം നടപ്പാക്കണമെങ്കില്‍ ചുരുങ്ങിയത് 10 സെന്റ് സ്ഥലമെങ്കിലും വേണം. 10 സെന്റ് സ്വന്തമായുള്ള അംഗണവാടികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക.
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് തളിപ്പറമ്പ് മണ്ഡലത്തില്‍ അങ്കണവാടികളെ നവീകരിച്ചത്. കളികളിലൂടെ കണക്കും ശാസ്ത്രവും ഭാഷയും ഉള്‍പ്പെടെ വിവിധ ആശയങ്ങള്‍ സ്വാംശീകരിക്കാന്‍ കുരുന്നുകളെ പ്രാപ്തരാക്കുന്നു എന്നതാണ് ജോഡോഗ്യാന്‍ പഠനരീതിയുടെ പ്രത്യേകത. ഇതിനായി അങ്കണവാടി ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. തളിപ്പറമ്പ് നിയോജകമണ്ഡലം വികസന സമിതിയുടെ നേതൃത്വത്തില്‍ മയ്യില്‍ സ്വദേശി അനില്‍ ഒഡേസയാണ് അമ്പിളിപ്പട്ടം ഡോക്യുമെന്ററി തയാറാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  24 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  24 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  24 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  24 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  24 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  24 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  24 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  24 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  24 days ago