സമുഹത്തിലെ ബഹുസ്വരത തകര്‍ക്കാനുള്ള നീക്കം ദൈവനിന്ദ: മന്ത്രി കെ.ടി ജലീല്‍
നെടുമ്പാശ്ശേരി : സമൂഹത്തിലെ ബഹുസ്വരതയെ തകര്‍ക്കാനുള്ള നീക്കം ദൈവനിന്ദയാണെന്നും വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും മന്ത്രി കെ.ടി ജലീല്‍ . ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഏതു മതത്തില്‍ വേണമെങ്കിലും വിശ്വസിക്കാം. മതപരിവര്‍ത്തനം സ്വര്‍ഗത്തിലെത്തുന്നതിനുള്ള മാനദണ്ഡമായി ഒരു പ്രവാചകനും പറഞ്ഞിട്ടില്ല. സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുന്ന ദുഷ്ടശക്തികളുടെ ശ്രമം തടയാന്‍ ജാഗ്രത പാലിക്കണം. മതഭ്രാന്ത് തടയാന്‍ മതനിരപേക്ഷവാദികളുമായി കൈകോര്‍ക്കണമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.
മതവിശ്വാസികള്‍ കൂടുതലുള്ള നാട്ടില്‍ കുറ്റകൃത്യങ്ങളും കുറയണം. മതവിശ്വാസികള്‍ കൂടുതല്‍ ഉള്ളതിന്റെ ഗുണം സമൂഹത്തില്‍ കാണുന്നില്ല. വിശ്വാസികള്‍ക്ക് പ്രാമുഖ്യമുള്ള ഇവിടെ എന്തുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ കുറയാത്തതെന്ന് ചിന്തിക്കണം. അനര്‍ഹമായത് കൈപ്പറ്റുന്നതും വിശ്വാസികള്‍ക്ക് ദൈവനിന്ദയാണ്.
അനര്‍ഹമായി കൈപ്പറ്റിയ ബി.പി.എല്‍ കാര്‍ഡുള്ള എത്ര വിശ്വാസികള്‍ അവ തിരികെ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ചോദിച്ചു. അടുത്ത തവണ ഹജ്ജ് ക്യാംപ് കരിപ്പൂരിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."