ഹിജാബ് അഴിപ്പിച്ചു; യു.എസ് പൊലിസിനെതിരേ യുവതിക്ക് നിയമ വിജയം
ലോസ്ആഞ്ചല്‍സ്: അമേരിക്കയില്‍ മുസ്‌ലിം യുവതിയുടെ ഹിജാബ് പൊലിസ് ബലംപ്രയോഗിച്ച് അഴിപ്പിച്ച കേസില്‍ യുവതിക്ക് നിയമവിജയം. യുവതിക്ക് 85,000 ഡോളര്‍ (54.47ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിനൊപ്പം പോകുകയായിരുന്ന ക്രിസ്റ്റി പവലിന്റെ ഹിജാബാണ് പൊലിസ് അഴിപ്പിച്ചത്. ഇവരുടെ കാര്‍ തടഞ്ഞ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്യണമെങ്കില്‍ വനിതാ പൊലിസ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹിജാബ് വലിച്ചുകീറി പുരുഷ പൊലിസ് അതിക്രമം കാണിച്ചുവെന്ന് ഇവര്‍ പരാതിപ്പെട്ടു.
രാത്രി മുഴുവന്‍ ഹിജാബില്ലാതെയാണ് ലോക്കപ്പില്‍ കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് പിറ്റേന്ന് ജാമ്യം ലഭിച്ചു. 2016 ഏപ്രിലിലാണ് ഇവര്‍ പൊലിസിനെതിരേ കേസ് നല്‍കിയത്. മതപരമായ വസ്ത്രം അഴിപ്പിച്ചത് അമേരിക്കയിലെ ഫെഡറല്‍ വ്യക്തിസ്വാതന്ത്ര്യ നിയമത്തിന് എതിരാണെന്ന് ഇവര്‍ വാദിച്ചു. കാലിഫോര്‍ണിയ സിറ്റി ലോങ് ബീച്ച് കോടതിയാണ് പൊലിസ് പവലിന് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. ദി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് പവലിന് അഭിനന്ദനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."