HOME
DETAILS

അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കും: റവന്യൂ മന്ത്രി

  
backup
December 25 2018 | 05:12 AM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-3

കണ്ണൂര്‍: ഭൂപരിഷ്‌കരണം നടപ്പാക്കിയും ജന്‍മിത്തം ഇല്ലാതാക്കിയും സംസ്ഥാനം നിയമനിര്‍മാണം നടത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോഴും പട്ടയത്തിനായുള്ള ലക്ഷക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നും അവയില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജില്ലാതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ രണ്ടു ലക്ഷത്തിലേറെ പട്ടയ അപേക്ഷകളാണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ 80,000 പേര്‍ക്ക് ഇതിനകം പട്ടയം നല്‍കി കഴിഞ്ഞു. ജനുവരി 15 വരെ നടക്കുന്ന പട്ടയമേളകളോടെ 1,05,000 പേര്‍ക്കു പട്ടയ വിതരണം പൂര്‍ത്തിയാവും. വരുന്ന രണ്ടര വര്‍ഷത്തിനകം ബാക്കിയുള്ളവര്‍ക്കു കൂടി പട്ടയം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 2,845 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 16,000ത്തില്‍ പരം ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയ അപേക്ഷകള്‍ ജില്ലയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും എത്രയും വേഗം അവയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ലാന്‍ഡ് ട്രിബ്യൂണലുകളുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിന് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധിക ചുമതല നല്‍കിയതായും മന്ത്രി അറിയിച്ചു.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയ മേളയില്‍ വിവിധ വിഭാഗങ്ങളിലായി 1448 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ പ്രളയം മൂലം ഭൂമിയും വീടും നഷ്ടപ്പെട്ട മൂന്നുപേര്‍ക്കു ആറളം പുനരധിവാസ മേഖലയില്‍ തന്നെ ഒരേക്കര്‍ ഭൂമി വീതം അനുവദിച്ച് കൈവശ രേഖയും നല്‍കി. വിവിധ വില്ലേജുകളിലെ ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് അനുവദിച്ച 59 മിച്ചഭൂമി പട്ടയങ്ങള്‍, വിവിധ ലാന്‍ഡ്് ട്രിബ്യൂണലുകളില്‍നിന്ന് അനുവദിച്ച 1,245 പട്ടയങ്ങള്‍, ഭൂരഹിതര്‍ക്ക് നല്‍കിവരുന്ന 61 സീറോലാന്‍ഡ്‌ലെസ് പട്ടയങ്ങള്‍, 65 ലക്ഷംവീട് പട്ടയങ്ങള്‍, വടക്കേക്കളം ഭൂമിക്കുള്ള 15 പട്ടയങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് 1,488 പട്ടയങ്ങള്‍ മേളയില്‍ വിതരണം ചെയ്തത്. വടക്കേക്കളം ഭൂമിക്ക് നികുതി സ്വീകരിക്കുന്നതിനുളള 70 ഉത്തരവുകളും ചടങ്ങില്‍ വിതരണം ചെയ്തു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, സി. കൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, സി.എം ഗോപിനാഥന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  a month ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  a month ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  a month ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago