HOME
DETAILS
MAL
ആനന്ദിന് രണ്ടാം സ്ഥാനം
backup
August 13 2017 | 01:08 AM
സെന്റ് ലൂയിസ്: സിന്‍ക്വിഫീല്‍ഡ് കപ്പ് ചെസ്സ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഗ്രാന്മാസ്റ്റര് വിശ്വനാഥന് ആനന്ദിന് രണ്ടാം സ്ഥാനം. അവസാന റൗണ്ട് പോരാട്ടത്തില്‍ അമേരിക്കയുടെ വെസ്ലി സ്നോയുമായി സമനില പിടിച്ചതോടെയാണ് ആനന്ദിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
ഏഴ് സമനിലകളും രണ്ട് വിജയങ്ങളുമായി 5.5 പോയിന്റുമായാണ് ആനന്ദ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഫ്രാന്‍സിന്റെ മാക്സിം വഷിര് ലഗ്രേവ് ആറ് പോയിന്റുമായി കിരീടം സ്വന്തമാക്കി. ആനന്ദ്, ലഗ്രേവ്, അര്‍മേനിയന്‍ താരം ലെവോന്‍ ആരോണിയന് എന്നിവര്‍ക്ക് അവസാന റൗണ്ടിനിറങ്ങുമ്പോള്‍ അഞ്ച് പോയിന്റുകളായിരുന്നു. ആനന്ദ് സമനിലയും ലഗ്രേവ് വിജയവും സ്വന്തമാക്കിയപ്പോള്‍ ആരോണിയന് പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."