HOME
DETAILS
MAL
ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം
backup
August 13 2017 | 01:08 AM
കോഴിക്കോട്: 11ാമത് സില്‍വര്‍ ഹില്‍സ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോളിന് തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ (അണ്ടര്‍ 19) ആതിഥേരായ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ (67-12) പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ മത്സരത്തില്‍ (അണ്ടര്‍ 19) സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ് കോഴിക്കോട്, സോപര്‍ട്‌സ് ഡിവിഷന്‍ കണ്ണൂരിനെ (54-47) പരാജയപ്പെടുത്തി.
ടൂര്‍ണമെന്റ് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് തെക്കേല്‍ സി.എം.ഐ, സിനിമാ താരം സുധീഷ്, പിന്നണി ഗായിക ശ്രേയ ജയദീപ് മുഖ്യാതിഥികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."