'ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുത്
കൊല്ലം: ഒരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസ തത്വസംഹിതകളിലും ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. മുളങ്കാടകം ദേവീക്ഷേത്രത്തില്‍ നടക്കുന്ന രണ്ടാമത് പഞ്ചവേദസദ്മവത്തിന്റെയും മുളങ്കാടകം ക്ഷേത്രതീര്‍ത്ഥാടനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച പ്രാര്‍ത്ഥാനാ സംഗമവും ഗാനാര്‍ച്ചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഇവിടെ യുവതികള്‍ പ്രവേശിക്കുന്നത് വിശ്വാസ ലംഘനമാണ്. മതേതര രാജ്യത്ത് വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും കടമയാണ്. അതില്‍നിന്നും വ്യതിചലിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇപ്പോള്‍ പുരോഗമനം പറയുന്നവര്‍ വിശ്വാസത്തെ ചോദ്യം ചെയ്യുകയാണ്. താന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ ശബരിമല 360 ദിവസവും തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായും കൂട്ടരും തന്നോട് നിര്‍ദേശിച്ചു. ഇത് ആചാരവിരുദ്ധമാണെന്ന് പറഞ്ഞ് ഈ നിര്‍ദേശം തള്ളികളഞ്ഞപ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇടതുസര്‍ക്കാര്‍ നീക്കം ചെയ്യുകയായിരുന്നുവെന്ന് പ്രയാര്‍ ചൂണ്ടിക്കാട്ടി. .
പട്ടാഴി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. വീക്ഷണം സ്‌പെഷല്‍ കറസ്‌പോണ്ടന്റ് മങ്ങാട് സുബിന്‍ നാരായണ്‍,ചലച്ചിത്ര നടന്‍ കലാക്ഷേത്രം രഘു ക്ഷേത്രം മേല്‍ശാന്തി പാലത്തുംപാട്ടില്‍ ആര്‍ ശെല്‍വരാജ് ആചാര്യ, ആറ്റൂര്‍ ശരത്ച്ചന്ദ്രന്‍, കോട്ടയ്ക്കകം സദാനന്ദന്‍,ശിവരാജന്‍ മുളങ്കാടകം,ശശി മുളങ്കാടകം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."