നെല്‍വയല്‍ നികത്തി വാഴകൃഷിക്ക് നീക്കം
മുക്കം: ഒരു കാലത്ത് സമൃദ്ധമായി നെല്‍കൃഷി ചെയ്തിരുന്ന കാരശ്ശേരി പഞ്ചായത്തിലെ വയലുകളില്‍ ഇന്ന് വന്‍തോതിലാണ് വാഴകൃഷി ചെയ്യുന്നത്. വാഴ കൃഷിക്കായി കീടനാശിനി പ്രയോഗവും തോട്ടിലെ വെള്ളം ഗതിമാറ്റി വിടുന്നതായും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പെട്ട അടിയാരക്കല്‍, ചീപ്പാംകുഴി പ്രദേശങ്ങളിലാണ് ജനങ്ങള്‍ പ്രതിഷേധവുമായെത്തിത്.
വാഴ കൃഷിക്കായി വന്‍തോതില്‍ കീടനാശിനി പ്രയോഗിക്കുന്നതിനാല്‍ പ്രദേശത്ത് ക്യാന്‍സര്‍ രോഗമടക്കമുള്ള മാരകരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി നാട്ടുകാര്‍ പറയുന്നു. തൊട്ടടുത്ത അങ്കണവാടിയിലും സ്‌കൂളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് കീടനാശിനി പ്രയോഗം വലിയ ഭീഷണിയാണ്.
പ്രദേശത്തെ കിണറുകളിലടക്കം ജലനിരപ്പ് ക്രമാതീതമായി താഴുന്ന അവസ്ഥയാണന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. വയലിനോട് ചേര്‍ന്ന തോടിലെ വെള്ളം ഗതിമാറ്റി പുഴയിലേക്ക് ഒഴുക്കിവിടുന്നത് കൊണ്ട് വലിയ ജലക്ഷാമമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.
അതേ സമയം വേനല്‍കാലത്ത് പുഴകളില്‍ നിന്ന് വലിയ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വയലിലേക്ക് പമ്പ് ചെയ്ത് വാഴ കര്‍ഷകര്‍ കൃഷി സുഗമമാക്കുന്നു. കടുത്ത വരള്‍ച്ചമൂലം പലയിടങ്ങളിലും പഞ്ചായത്തധികൃതര്‍ സ്ഥാപിച്ച തടയണകള്‍ പൊളിച്ചുമാറ്റിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.
മണ്ണിന്റെ സ്വാഭാവികമായ ഫലഭൂയിഷ്ടത നഷ്ടപ്പെടുത്തും വിധം മാരകമായ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരിസരവാസികളും പറയുന്നു. ഇതിനെതിരേ ശക്തമായ നടപടിയവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."