സിനിമാ ലോകത്തെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കണം: മന്ത്രി എ.കെ ബാലന്
തലശ്ശേരി: സിനിമാ ലോകത്ത് തെറ്റായ ചില പ്രവണതകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അത്തരം പ്രവണതകളെ ഇല്ലാതാക്കാനും സിനിമാ വ്യവസായത്തെ നേര്‍വഴിയില്‍ നയിക്കാനുമുള്ള ശ്രമം സിനിമാ രംഗത്തുള്ളവര്‍ നടത്തണമെന്നും മന്ത്രി എ.കെ ബാലന്. ഇതിനു സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കും. നിരവധി ആളുകള്‍ ജോലിചെയ്യുന്ന മേഖലയാണ് സിനിമ. ഇതൊരു വ്യവസായമാണ്. ഇതിനെ നിലനിര്‍ത്താനുള്ള ശ്രമം നമ്മള് നടത്തണം.കഴിവുള്ള കലാകാരന്മാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ എല്ലാവിധ സാഹചര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, നഗരസഭാ ചെയര്മാന് സി.കെ രമേശന്, മഹേഷ് പഞ്ചു, ടി.കെ അജയന്, പ്രദീപ് ചൊക്ലി പങ്കെടുത്തു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സംഘാടകസമിതി ഓഫിസ് ശാരദ കൃഷ്ണയ്യര്‍ ഓഫിസിനു സമീപത്തെ കെട്ടിടത്തില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
എ.എന്‍ ഷംസീര്‍ അധ്യക്ഷനായി. പൊന്ന്യം ചന്ദ്രന്, നഗരസഭാ ചെയര്മാന് സി.കെ രമേശന്, മഹേഷ് പഞ്ചു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."