യൂത്ത് ലീഗ് യുവജനയാത്രാ സമാപനത്തിന് ബഹ്‌റൈന്‍ കെ.എം.സി.സിയില്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടന്നു
മനാമ: 'വര്‍ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം' എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന യുവജന യാത്രയുടെ സമാപന സമ്മേളനത്തിന് ബഹ്‌റൈനിലും ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടന്നു.
ബഹ്‌റൈന്‍ കെ.എം.സി.സി സൗത്ത് സോണ്‍ കമ്മറ്റി, കോഴിക്കോട് ജില്ലാ കമ്മറ്റി എന്നിവയുടെ കീഴിലാണ് വ്യത്യസ്ത ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടന്നത്.
മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കു പുറമെ ബഹ്‌റൈനിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
ഇരുസംഗമങ്ങളും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്തു. യുവജന സമ്മേളനം രാജ്യം നേരിടുന്ന വര്‍ഗ്ഗീയതക്കും, കേരളത്തിലെ ഇടതുപക്ഷ അക്രമങ്ങള്‍ക്കും താക്കീതായി മാറി ഈ യുവജന യാത്രയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലഘട്ടത്തിന്റെ മുദ്രാവാക്യങ്ങളാണ് മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രയിലൂടെ ഉയര്‍ത്തിയതെന്നും അത് കേരള മനസാക്ഷിയെ തൊട്ടുണര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. സൗത്ത് സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് പി.എച്ച് അബ്ദുല്‍റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹബീബ് റഹ്മാന്‍, വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഐ.വൈ.സി.സി ജനറല്‍ സെക്രട്ടറി റിച്ചു, എ.പി ഫൈസല്‍, അസ്‌ലം വടകര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
സംസ്ഥാന ജില്ലാ നേതാക്കളായ ടി.പി മുഹമ്മദലി, കെ.പി മുസ്തഫ, കെ.കെ.സി മുനീര്‍, ഖാലിദ് ഗ്രീന്‍സ്റ്റാര്‍, ഇഖ്ബാല്‍ താനൂര്‍, ഷറഫുദീന്‍ മാരായ മംഗലം, അഹമ്മദ് കണ്ണൂര്‍, ഷഹീര്‍ കാട്ടാമ്പള്ളി, അബു യൂസുഫ്, മുസ്തഫ കുളത്തൂര്‍, നവാസ് കുണ്ടറ, സഹല്‍ തൊടുപുഴ, ഫിറോസ് പന്തളം, ഷാനവാസ് കായംകുളം, അന്‍സാര്‍ കുരീപ്പുഴ, ഇബ്രാഹിം, റഫീഖ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജാഫര്‍ തങ്ങള്‍ ഖിറാത്ത് നടത്തി. സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി തേവലക്കര ബാദുഷ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ചേലക്കര നന്ദിയും പറഞ്ഞു.
കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് എ.പി ഫൈസല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, മുസ്തഫ കെ.പി, ടി.പി മുഹമ്മദാലി, അസ്‌ലം വടകര, ഒ.ഐ.സി.സി യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദുഹം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എം.സി.സി നേതാക്കളായ ടിപ് ടോപ് ഉസ്മാന്‍, ഇബ്രാഹിം പുറക്കാട്ടേരി, കുയ്യാലില്‍ മഹമൂദ് ഹാജി, റഫീഖ് നാദാപുരം, ഇ.പി മഹമൂദ് ഹാജി വിവിധ ജില്ലാ ഏരിയ നേതാക്കള്‍ എന്നിവരും സന്നിഹിതരായിരുന്നു. പരിപാടിക്ക് ജില്ലാ കെ.എം.സി.സി വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
ഗ്രീന്‍ സ്റ്റാര്‍ സൂഖ് പ്രവര്‍ത്തകരുടെയും പിഞ്ചു കുട്ടികളുടെയും കലാപ്രകടനങ്ങളും നടന്നു. ഗഫൂര്‍ നന്തിയുടെ നേതൃത്വത്തില്‍ കോല്‍ക്കളി, ഫെബിന്‍ ഹനീഫ, മനാഫ് വടകര, തുടങ്ങിയവര്‍ ഗാനാലാപനവും നടത്തി. ജില്ലാ ഭാരവാഹികളായ നാസര്‍ഹാജി പുളിയാവ്, അഷ്‌റഫ് നരിക്കോടന്‍, ശരീഫ് വില്യാപ്പള്ളി, മന്‍സൂര്‍ കുറ്റിച്ചിറ, മണ്ഡലം ഭാരവാഹികളായ ഇസ്ഹാഖ് വില്യാപ്പള്ളി, അഷ്‌കര്‍ വടകര, മുനീര്‍ ഒഞ്ചിയം, ഹുസൈന്‍ വടകര, സാജിദ് പുറമേരി, കാസിം നൊച്ചാട്, അഷ്‌റഫ് അഴിയൂര്‍, ജെ.പി.കെ തിക്കോടി, ഹസ്സന്‍ കോയ, സി.കെ ഉമ്മര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി സ്വാഗതവും ട്രഷറര്‍ ഒ.കെ ഖാസിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."