ഐ.എന്‍.ടി.യു.സി വാഹന പ്രചാരണ ജാഥ 17 മുതല്‍ ജില്ലയില്‍
കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേ ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് നയിക്കുന്ന സംസ്ഥാന സമര പ്രഖ്യാപന വാഹന പ്രചാരണ ജാഥയ്ക്കു 16, 17 തിയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. തുല്യജോലിക്കു തുല്യവേതനം സുപ്രിംകോടതി വിധി നടപ്പാക്കുക, മിനിമംവേതനം പ്രതിദിനം 600 രൂപയായി നിശ്ചയിക്കുക, കോണ്‍ട്രാക്ട് ലേബര്‍ സിസ്റ്റം പൂര്‍ണമായി അവസാനിപ്പിക്കുക, അങ്കണവാടി, ആശ, എന്‍.ആര്.എച്ച്. എം, പാലിയേറ്റീവ് കെയര്‍, സാക്ഷരതാ പ്രേരക് ഉള്‍പ്പെടെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ കേന്ദ്ര-സംസ്ഥാന സ്കീം തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജാഥ.
16നു രാവിലെ 10ന് പയ്യന്നൂരില്‍ നിന്നു തുടങ്ങി വൈകുന്നേരം അഞ്ചിന് സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. കെ.പി.സി.സി ജനറല്‍സെക്രട്ടറി സുമാ ബാലക്യഷ്ണന് ഉദ്ഘാടനം ചെയ്യും. 17നു രാവിലെ 10.30ന് കൂത്തുപറമ്പ് മാറോളിഘട്ടില്‍ നിന്ന് ആരംഭിക്കുന്ന ജാഥ കെ.പി.സി.സി ജനറല്‍സെക്രട്ടറി വി.എ നാരായണന് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്, ജില്ലാപ്രസിഡന്റ് വി.വി ശശീന്ദ്രന്, ടി. ശങ്കരന്, പി. സൂര്യദാസ്, സി.ടി ഗിരിജ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."