സി.പി.എമ്മിന്റേത് മാടമ്പി രാഷ്ട്രീയം: കരീം ചേലേരി
കണ്ണൂര്‍: സി.പി.എമ്മിലെ സവര്‍ണ മാടമ്പി രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ദലിത് സ്ത്രീയെ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ അപമാനിച്ച സംഭവമെന്നു മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി.
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കു വനിതാലീഗ് ജില്ലാകമ്മിറ്റി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്ഷേപം ഉന്നയിച്ച സ്ത്രീയുടെ വിശദീകരണം തന്നെ സി.പി.എം നേതാക്കളുടെ ആഢ്യത്തത്തിന്റെയും അവഗണനയുടെയും തനിനിറമാണു വ്യക്തമാകുന്നത്. മട്ടന്നൂരിലെ ജനവിധി അന്തിമമല്ല. 2007ലെ തെരഞ്ഞെടുപ്പില്‍ ലീഗ് ഒരു സീറ്റിലാണു വിജയിച്ചതെന്നു വിമര്‍ശകര്‍ മനസിലാക്കണം. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് യു.ഡി.എഫും ലീഗും സൂക്ഷ്മ പരിശോധന നടത്തുമെന്നും കരീം വ്യക്തമാക്കി.
റോഷ്‌നി ഖാലിദ് അധ്യക്ഷയായി. അന്‍സാരി തില്ലങ്കേരി, റംലത്ത് ചെങ്ങളായി, നദീറ പാപ്പിനിശ്ശേരി, മൈമൂനത്ത് ചപ്പാരപ്പടവ്, സി.എച്ച് ഹയറുന്നിസ, ജുബൈരിയ, താഹിറ പാമ്പുരുത്തി, ഫാത്തിമ ഇരിക്കൂര്‍, മുബീന ഷാഹിദ്, എം. നജ്മ, കെ. ഹയറുന്നിസ, സാജിത, സക്കീന തെക്കയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."