ഫാസിസ്റ്റ് ഭീഷണിക്കെതിരേ ശബ്ദമുയരണം:കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരേ മുഴുവന്‍ ശബ്ദവും ഉയര്‍ന്നുവരേണ്ട സമയമാണിതെന്നു മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ദലിത്, ന്യൂനപക്ഷ വേട്ടയ്ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരേ മുസ്ലിംലീഗ് നടത്തുന്ന പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി മലപ്പുറത്തു നടന്ന പ്രതിഷേധ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുമായി നടത്തുന്ന സംഘര്ഷങ്ങലിലേക്കല്ല സി.പി.എം ശ്രദ്ധതിരിക്കേണ്ടത്. ഇത്തരം സമീപനം ബി.ജെ.പിക്കു വളരാന്‍ സാഹചര്യമൊരുക്കും. ജന നന്മ ഉദ്ദേശിച്ചു സര്‍ക്കാര്‍ ഒന്നും നടപ്പാക്കുന്നില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കാനും ജനകീയ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി.ബീരാന്‍കുട്ടി ഹാജി അധ്യക്ഷനായി. പി. ഉബൈദുല്ല എം.എല്‍.എ, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. മുഹമ്മദുണ്ണി ഹാജി, ജി.കെ രാം മോഹന്‍, നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, എന്‍.കെ അഫ്സല് റഹ്മാന്, ബാവ വിസപ്പടി, ടി. സൈതാലി മൗലവി, ഇ. അബൂബക്കര്‍ ഹാജി, എ. മുഹമ്മദ് എന്ന കുഞ്ഞാന്, പി.എ സലാം, ബി. മുഹമ്മദ് കുട്ടി മാസ്റ്റര്‍, പ്രകാശന് മൂച്ചിക്കല്‍, കെ.എന്‍ ഷാനവാസ്, അഷ്റഫ് പാറച്ചോടന്‍, സാലിഹ് മാടമ്പി, ഫാരിസ് പൂക്കോട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."