ശരത് യാദവിനെ പുറത്താക്കിയാല്‍ തെറ്റായ സന്ദേശമാകും: അലി അന്‍വര്‍
പട്ന: പാര്‍ട്ടിയില്‍ നിതീഷിനുള്ളതുപോലെ അധികാരം മുതിര്‍ന്ന നേതാവായ ശരത് യാദവിനുമുണ്ടെന്ന് ജനതാദള്‍(യു)നേതാവും എം.പിയുമായ അലി അന്‍വര്‍.
അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിതീഷ് കുമാര്‍ ശ്രമിച്ചാല്‍ അത് ദേശീയ രാഷ്ട്രീയ രംഗത്ത് തെറ്റായ സന്ദേശമായിരിക്കും നല്‍കുകയെന്നും അദ്ദേഹം പട്നയില്‍ ആരോപിച്ചു.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് അലി അന്‍വറിനെ നിതീഷ് കുമാര്‍ പുറത്താക്കിയത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടയിലാണ് നിതീഷിനെതിരേ കടുത്ത വിമര്‍ശനവുമായി അലി അന്‍വര്‍ രംഗത്തെത്തിയത്.
ജെ.ഡി.യുവിന്റെ സ്ഥാപക നേതാവാണ് ശരത് യാദവ്. ദലിതുകള്‍ക്കും മറ്റു പിന്നോക്ക വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ അത് ജനങ്ങളൊരിക്കലും അംഗീകരിക്കില്ല. ദേശീയ രാഷ്ട്രീയത്തില്‍ ഒഴുക്ക് നഷ്ടപ്പെടാത്ത നേതാവായിട്ടാണ് ശരത് യാദവിനെ എല്ലാവരും കാണുന്നത്. നിതീഷ് കുമാര്‍ മാത്രമല്ല പാര്‍ട്ടിയില്‍ ശരിയെന്നും ശരത് യാദവും പാര്‍ട്ടിയിലെ നിര്‍ണായക വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു. നിതീഷിനോളമോ അല്ലെങ്കില്‍ അതിലും മുകളിലോ ഉന്നതിയിലിരിക്കുന്ന വ്യക്തിയാണ് ശരത് യാദവെന്നും അലി അന്‍വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."