HOME
DETAILS

കുട്ടിയെ ജയിലിലടച്ചു; ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മോചിപ്പിച്ചു

  
backup
August 10 2016 | 19:08 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%9a%e0%b5%88



കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജയിലിലടച്ചുവെന്ന പരാതിയില്‍ കുട്ടിയെ മോചിപ്പിച്ച് കോടതി ഉത്തരവായി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജയിലിലടച്ചെന്നായിരുന്നു പരാതി.
മോഷണത്തിനെന്ന് സംശയിക്കുന്ന രീതിയില്‍ ആയുധങ്ങളുമായി അര്‍ധരാത്രിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ വൈത്തിരി പൊലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ എട്ടിന് അര്‍ധരാത്രിയ്ക്ക് ശേഷമാണ് കുട്ടിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഒരു ദിവസം പൂര്‍ണമായും പൊലിസ് കസ്റ്റഡിയില്‍ കഴിഞ്ഞ കുട്ടിയെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ കേന്ദ്രം ഇടപെട്ടപ്പോള്‍ വിവിരങ്ങള്‍ നല്‍കാന്‍ സ്റ്റേഷന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
 ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കുട്ടിയ്ക്ക് നിമയ സഹായം ലഭ്യമാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജയിലില്‍ നിന്നും മോചിപ്പിക്കുന്നതിന് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായത്. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നിലും ഡോക്ടര്‍ക്ക് മുന്നിലും പിടിയിലായവര്‍ പ്രായപൂര്‍ത്തിയാണെന്നാണ് മൊഴി നല്‍കിയതെന്ന് വൈത്തിരി എസ്.ഐ ജയപ്രകാശ് പറഞ്ഞു. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയും ഇത് സംബന്ധിച്ച വിവരം മജിസ്‌ട്രേറ്റിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയെ പിന്നീട് ജുവനൈല്‍ ജസ്റ്റിസ് മുന്‍പാകെ ഹാജരാക്കിയതായും എസ്.ഐ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 days ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 days ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 days ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 days ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 days ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 days ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  2 days ago