വട്ടിയൂര്‍ക്കാവ് പോളി തുറക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമായേക്കും
പേരൂര്‍ക്കട: വിദ്യാര്‍ഥിസമരത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന വട്ടിയൂര്‍ക്കാവിലെ സെന്‍ട്രല്‍ പോളിടെക്‌നിക്ക് തുറക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടായേക്കും. അവധിയിലായിരിക്കുന്ന പ്രിന്‍സിപ്പല്‍ ഇന്നു തിരികെ എത്തുന്നതിനാല്‍ അധ്യാപകതലത്തില്‍ യോഗം ചേരുകയും കോളജ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്യും.
മെക്കാനിക്കല്‍, ഇലക്ട്രോണിക് വിഭാഗത്തില്‍പ്പെട്ട ഒന്നും മൂന്നും വര്‍ഷ വിദ്യാര്‍ഥികളെ സ്ഥാനമാറ്റം വരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇരു വിഭാഗത്തിലും ഉള്‍പ്പെട്ട ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മൂന്നാം നിലയിലേക്കും മറ്റുള്ളവരെ രണ്ടാം നിലയിലേക്കും മാറ്റിയിരുന്നു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആദ്യവര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസില്‍ കയറുന്നതും വിലക്കി. ഇതു തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. ക്ലാസുകള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്തവിധം സംഘര്‍ഷം തുടര്‍ന്നതോടെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോട് സംസാരിച്ചും ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും പ്രശ്‌നപരിഹാരം സാധ്യമാക്കാനാണ് പോളിടെക്‌നിക്ക് അധികൃതരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."