മുഖ്യമന്ത്രിയുമായി സി.കെ ജാനു കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷയുമായ സി.കെ ജാനു കൂടിക്കാഴ്ച നടത്തി. എല്‍.ഡി.എഫുമായി സഹകരിക്കുന്ന നാലു കക്ഷികളെ മുന്നണിയില്‍ എടുക്കാനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ സഹകരിപ്പിക്കാനും തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് ജാനുവിന്റെ കൂടിക്കാഴ്ച.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു ഗസ്റ്റ് ഹൗസില്‍ എത്തി സി.കെ ജാനു മുഖ്യമന്ത്രിയെ കണ്ടത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സതീഷ് പാറന്നൂരും കൂടെയുണ്ടായിരുന്നു. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി വനിതാ മതിലുമായി സഹകരിക്കുമെന്നും ഇതു സംബന്ധിച്ചുള്ള കാര്യങ്ങളും മുന്നണിയുമായുള്ള പാര്‍ട്ടി സഹകരണവും തുടര്‍കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും കൂടിക്കാഴ്ചക്ക് ശേഷം സി.കെ ജാനു പറഞ്ഞു. സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന ഇടതുമുന്നണി തീരുമാനത്തില്‍ തൃപ്തിയുണ്ട്. സഹകരണവും തുടര്‍നടപടികളും സംബന്ധിച്ച് 31ന് കോഴിക്കോട് ചേരുന്ന പാര്‍ട്ടി നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."