കറി ഇലകളുടെ പ്രദര്‍ശനം
എടത്തനാട്ടുകര: പോഷക സമ്യദ്ധവും വിഷ രഹിതവും ഭക്ഷ്യ യോഗ്യവുമായ ഇലകളെക്കുറിച്ച് വിദ്യാര്‍ഥികളെ അറിവുള്ളവരാക്കാന്‍ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി. സ്കൂളില്‍ സംഘടിപ്പിച്ച കറി ഇലകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. കര്‍ക്കിടക മാസത്തിലെ പത്തിലക്കറികളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുക, 'എന്റെ കറി എന്റെ മുറ്റത്ത് ' വിഷ രഹിത പച്ചക്കറി ഉല്പാദന പദ്ധതിക്ക് ഊര്‍ജ്ജം പകരുക, രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനായി ഭക്ഷണങ്ങളില്‍ ഇലക്കറി ഉപയോഗ ശീലം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്കൂള്‍ മന്ത്രിസഭയിലെ കൃഷി വകുപ്പിന്റെ കീഴില്‍ കറി ഇലകളുടെ പ്രദര്‍ശനം ഒരുക്കിയത്.
മുപ്പതോളം ഇലകളാണ് വീട്ടില്‍ നിന്നും സ്കൂള്‍ പരിസരത്തു നിന്നുമായി കുട്ടികള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചത്. തകര, കുമ്പളം, മത്തന്‍, കഞ്ഞിത്തൂവ, ചീര, തഴുതാമ, പയര്‍, കാന്താരി മുളക്, കോവല്‍ തുടങ്ങിയ ഇലകള്‍ പാകം ചെയ്തു ഉച്ച ഭക്ഷണത്തിന്റെ കൂടെ വിളമ്പുകയും ചെയ്തു.
പ്രദര്‍ശനം പി.ടി.എ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.സതീ ദേവി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."