ഡോ. കഫീല്‍ അഹമ്മദ് ബലിയാടെന്ന് എയിംസിലെ ഡോക്ടര്‍മാര്‍
ഗൊരഖ്പൂര്‍: ബി.ആര്.ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. കഫീല്‍ അഹമ്മദ് ബലിയാടാണെന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ ബലിയാടക്കപ്പെടുന്നവരാണ്. ഡോ. ഹര്‍ജിത് സിങ് ഭാട്ടി പറഞ്ഞു. തങ്ങളുടെ കഴിവില്ലായ്മ മറച്ചു വെക്കാന്‍ രാഷ്ട്രീയക്കാര്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുകയാണ്. ഓക്സിജനും മറ്റു അവശ്യവസ്തുക്കളും ആശുപത്രിയില്‍ ലഭ്യമാവാത്തതിന് ആരാണ് ഉത്തരവാദി - അദ്ദേഹം ചോദിച്ചു.
സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ. കഫീല്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തത്. കുട്ടികള്‍ക്കുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി സിലിണ്ടറുകള്‍ വാങ്ങി നല്കിയ കഫീല്‍ അഹമ്മദിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് സസ്പെന്ഷന് ഉത്തരവും വന്നത്.
ജപ്പാന്‍ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 79 കുട്ടികളാണ് ആശുപത്രിയില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."