HOME
DETAILS
MAL
ധനസ്ഥിതി നോക്കിയല്ല ചികിത്സ നല്‍കേണ്ടത്: മുഖ്യമന്ത്രി
backup
August 14 2017 | 23:08 PM
കാക്കനാട്: രോഗിയുടെ ധനസ്ഥിതി നോക്കിയല്ല ചികിത്സ നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തൃക്കാക്കര മുനിസിപ്പല്‍ സഹകരണ ആശുപത്രിയുടെ രണ്ടാംഘട്ട പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികിത്സ കിട്ടാതെ ഒരാളും മരിക്കാന്‍ ഇടയാവരുത്. മുരുകന്റെ ദയനീയ മരണം തീരാവേദനയാണ്.
അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളോടുപോലും സാമ്പത്തിക ഭദ്രതയെപ്പറ്റി ചോദിക്കുന്ന സ്വകാര്യ ആശുപത്രികള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.
മുരുകന്റെ മരണവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് കിട്ടിയശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിക്കും.
ഇതരസംസ്ഥാനക്കാരായ സഹജീവികള്‍ക്കുവേണ്ടി ജീവന് ത്യജിച്ച നൗഷാദിന്റെ നാട്ടിലാണ് മുരുകന്റെ മരണമുണ്ടായിരിക്കുന്നത്. നൗഷാദിന്റെ ജീവത്യാഗത്തിന് വിലയില്ലാതാവരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."