HOME
DETAILS

40 ഭീകരരെ വധിച്ചു ഈജിപ്തില്‍ പൊലിസ് റെയ്ഡ്

  
backup
December 29 2018 | 20:12 PM

40-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%88%e0%b4%9c%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

 

കെയ്‌റോ: ഈജിപ്തില്‍ ഭീകരരുടെ ഒളിസങ്കേതത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ഐ.എസിന്റെയും അല്‍ ഖാഇദയുടെയും പ്രാദേശിക ഘടകങ്ങളുടെയടക്കം ഭീഷണി നിലനില്‍ക്കുന്ന ഉത്തര സീനായിലും ഗിസയിലുമാണ് ഇന്നലെ പുലര്‍ച്ചെ പൊലിസ് റെയ്ഡ് നടത്തിയത്.


വെള്ളിയാഴ്ച വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ പുറപ്പെട്ട ബസിനുനേരെയുണ്ടായ ബോംബ് ആക്രമണത്തെ തുടര്‍ന്നായിരുന്നു പൊലിസിന്റെ നടപടി. ഈജിപ്ത് ആഭ്യന്തര മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്നലെ പുലര്‍ച്ചെ ഗിസയില്‍ നടത്തിയ ആദ്യ റെയ്ഡില്‍ 30 ഭീകരരെ വധിച്ചു.


പിറകെ ഉത്തര സീനാ പ്രവിശ്യയുടെ തലസ്ഥാനമായ അല്‍ അരീഷിലും ഭീകരസങ്കേതത്തില്‍ റെയ്ഡ് നടന്നു. ഇവിടെ പത്തുപേരെയും വകവരുത്തി. സ്‌ഫോടക വസ്തുക്കള്‍, ബോംബ് നിര്‍മാണ സാമഗ്രികള്‍, തോക്കുകളടക്കമുള്ള ആയുധങ്ങള്‍ ഇവിടങ്ങളില്‍നിന്ന് കണ്ടെടുത്തു.


വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, സൈനിക താവളങ്ങളടക്കം നിരവധി കേന്ദ്രങ്ങളില്‍ സംഘം ആക്രമണ പരമ്പരകള്‍ നടത്താന്‍ ആസൂത്രണം ചെയ്തു വരികയായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു.


ടൂറിസ്റ്റ് സീസണും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും അടുത്തുവന്ന വേളയായതിനാല്‍ രാജ്യത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഈജിപ്തിലെ പ്രധാന ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് ക്രിസ്ത്യാനികള്‍ ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളും നടന്നുവരികയാണ്. നേരത്തെ പലപ്പോഴും കോപ്റ്റിക്കുകളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണമുണ്ടായിരുന്നു.


ഹുദൈദയുടെ അധികാരം ഹൂത്തികള്‍
സര്‍ക്കാര്‍ സേനയ്ക്കു കൈമാറി

സന്‍ആ: യമനില്‍ യു.എന്‍ മേല്‍നോട്ടത്തിലുള്ള സമാധാന കരാറില്‍ നിര്‍ണായക നടപടികള്‍ക്ക് തുടക്കം. ചെങ്കടല്‍ തീരത്തുള്ള തന്ത്രപ്രധാന തുറമുഖ നഗരമായ ഹുദൈദയുടെ നിയന്ത്രണം ശീഈ വിമതരായ ഹൂത്തികള്‍ രാജ്യത്തെ നാവിക, തീരരക്ഷാ സേനയ്ക്കു കൈമാറി.
ഈ മാസം ആദ്യം സ്വീഡനില്‍ യു.എന്‍ ആഭിമുഖ്യത്തില്‍ നടന്ന യമന്‍ സമാധാന ചര്‍ച്ചക്കുശേഷമുണ്ടാകുന്ന ഏറ്റവും ശ്രദ്ധേയമായ പുരോഗതിയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ പരസ്പര വിശ്വാസമുണ്ടാക്കിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സ്വീഡിഷ് സമാധാന കരാറില്‍ തീരുമാനിച്ച സുപ്രധാന നടപടികളിലൊന്നാണ് ഹുദൈദയുടെ അധികാര കൈമാറ്റം. യമനിലെ ഏറ്റവും വലിയ തുറമുഖമായ ഹുദൈദ വഴിയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന 70 ശതമാനം ചരക്കുകളുമെത്തുന്നത്. എന്നാല്‍, നഗരത്തിന്റെ അധികാരം ഏറെനാളായി ഹൂത്തികളുടെ കൈയിലാണ്.
രൂക്ഷമായ പട്ടിണി അനുഭവിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ ഇതോടെ ഹുദൈദ തുറമുഖത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ട നിലയിലായിരുന്നു.
നഗരം തിരിച്ചുപിടിക്കാനായി സഖ്യസേന പോരാട്ടം രൂക്ഷമാക്കിയതോടെ മേഖല ഇടവേളയ്ക്കുശേഷം വീണ്ടും കലാപഭൂമിയായി. ഇതോടെ ഐക്യരാഷ്ട്രസഭ നേരിട്ടിടപെട്ട് ഇരുകക്ഷികളും തമ്മില്‍ സ്വീഡനില്‍ സമാധാന ചര്‍ച്ചയ്ക്കു തുടക്കം കുറിക്കുകയായിരുന്നു.
രണ്ടാഴ്ചകള്‍ക്കു മുന്‍പാണ് ഹുദൈദയില്‍ വെടിനിര്‍ത്തല്‍ കരാറിനു തുടക്കമായത്. മുന്‍ ഡച്ച് സൈനിക മേധാവിയായ ജനറല്‍ പാട്രിക് കമ്മേര്‍ട്ടിന്റെ നേതൃത്വത്തിലുള്ള യു.എന്‍ സംഘം വെടിനിര്‍ത്തല്‍ നിരീക്ഷിക്കാനായി പ്രദേശത്തെത്തിയിട്ടുണ്ട്. രാജ്യാന്തര നിരീക്ഷക സംഘമാണ് പ്രദേശത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
2014ല്‍ സര്‍ക്കാര്‍ സേനയും വിമതസംഘമായ ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടലോടെയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ ആഭ്യന്തര യുദ്ധത്തിന് യമനില്‍ തുടക്കമായത്.
യുദ്ധത്തില്‍ ഇറാന്റെ പിന്തുണയില്‍ ഹൂത്തികള്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സര്‍ക്കാരില്‍നിന്ന് പിടിച്ചടക്കി. തലസ്ഥാനമായ സന്‍ആ സ്ഥിതിചെയ്യുന്ന വടക്കന്‍ മേഖല പൂര്‍ണമായും വിമതര്‍ കീഴടക്കി. ഇതോടെ ഭരണസംവിധാനങ്ങളും കാര്യാലയങ്ങളും ഏദന്‍ തലസ്ഥാനമായുള്ള ദക്ഷിണ യമനിലേക്കുമാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
പ്രസിഡന്റടക്കമുള്ള നേതാക്കള്‍ ഏദനിലേക്ക് രക്ഷപ്പെടുകയും ചെയ്തു. 2015ല്‍ സഊദിയുടെ നേതൃത്വത്തിലുള്ള യു.എസ്, യു.എ.ഇ, ബ്രിട്ടന്‍ ഉള്‍പ്പെട്ട സഖ്യസേന യമനില്‍ സൈനിക നടപടി ആരംഭിച്ചതോടെ യുദ്ധം കൂടുതല്‍ രൂക്ഷമായി.
പിന്നീട് യു.എന്‍ നിര്‍ദേശപ്രകാരം അമേരിക്കയും ബ്രിട്ടനും പിന്മാറിയെങ്കിലും സഖ്യസേന ഹൂത്തികള്‍ക്കെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  39 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago