വിദ്യാഭ്യാസ വകുപ്പ് കെടുകാര്യസ്ഥതയുടെ പര്യായമായി മാറി: കെ.എസ്.ടി.യു
മലപ്പുറം: സര്‍വിസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയും അക്കാദമിക മേഖല രാഷ്ട്രീയവല്‍ക്കരിച്ചും വിദ്യാഭ്യാസ വകുപ്പ് കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയാണെന്ന് കെ.എസ്.ടി.യു.
അധ്യായന വര്‍ഷം അവസാനിക്കാറായിട്ടും അധ്യാപക സര്‍വിസ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. 2016 മുതല്‍ നിയമിക്കപ്പെട്ട എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ നിയമനാംഗീകാരവും ശമ്പളവുമില്ലാതെ ജോലി ചെയ്യുകയാണ്.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ മഷി മാഞ്ഞുപോയത് കാരണം പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാണ്. സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ്ങില്‍ നിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചതാണ് മഷി മാഞ്ഞുപോകാന്‍ കാരണം. ഇതിന് പിന്നില്‍ വന്‍അഴിമതിക്ക് സാധ്യതയുണ്ടെന്നും ഇത്രയും ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും വകുപ്പ് മന്ത്രി മൗനം പാലിക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്ല വാവൂര്‍, മജീദ് കാടേങ്ങല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."