HOME
DETAILS
MAL
ജിദ്ദയില്‍ യുവാവ് ഭാര്യയേയും രണ്ടു കുട്ടികളെയും കുത്തിക്കൊന്നു
backup
August 15 2017 | 01:08 AM
ജിദ്ദ: ജിദ്ദയില്‍ യുവാവിന്റെ ആക്രമണത്തില്‍ ഭാര്യയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. നാല്‍പതു വയസിനോനോടടുത്ത യുവാവാണ് കൊലപാതകം നടത്തിയതെന്ന് ജിദ്ദ പ്രവിശ്യ പൊലിസ് വക്താവ് കേണല്‍ ഡോ: അതീബിന്‍ അതിയ്യ അല്‍ ഖുറൈശി പറഞ്ഞു.
കത്തിയെടുത്തു ഭാര്യയെയും കുട്ടികളെയും കുത്തി കൊലപ്പെടുത്തുകയായിരുന്നു. പൊലിസ് സ്‌റ്റേഷനിലേക്ക് വിവരമെത്തിയ ഉടനെ തന്നെ സ്ഥലം വളഞ്ഞ പൊലിസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കേസ് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."