HOME
DETAILS

പിഴയടക്കാത്തവര്‍ കുടുങ്ങും

  
backup
December 29 2018 | 20:12 PM

%e0%b4%aa%e0%b4%bf%e0%b4%b4%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d

 

 

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയതിന് നോട്ടിസ് ലഭിച്ചിട്ടും പിഴയടക്കാത്തവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നിയമ നടപടിക്കൊരുങ്ങുന്നു. പുതുവര്‍ഷത്തില്‍ ഇവര്‍ക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകാനുള്ള നിര്‍ദേശങ്ങള്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്ക് ഗതാഗത വകുപ്പ് നല്‍കിക്കഴിഞ്ഞു. നിയമം ലംഘിച്ചതിന് പിഴയടക്കണമെന്ന് കാണിച്ച് ട്രാഫിക് പൊലിസ് നല്‍കിയ നോട്ടിസിനെ വകവയ്ക്കാത്തവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വകുപ്പിന്റെ പുതിയ തീരുമാനം.
മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏഴര ലക്ഷത്തിലധികം പേര്‍ക്ക് നോട്ടിസ് ലഭിച്ചിട്ടും പിഴയടച്ചിട്ടില്ല. കൂടാതെ ഇവര്‍ പിന്നീടും നിയമലംഘനം നടത്തിയതായി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഞ്ചു തവണയില്‍ കൂടുതല്‍ ട്രാഫിക് നിയമം ലംഘിച്ച് പിഴചുമത്തപ്പെട്ടവരുടെ പേരിലാകും ആദ്യഘട്ടത്തില്‍ നിയമനടപടി സ്വീകരിക്കുക. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ ജനുവരി ആദ്യംതന്നെ ഈ ഗണത്തില്‍പ്പെട്ട വാഹന ഉടമകള്‍ക്ക് മറ്റൊരു നോട്ടിസ് കൂടി അയക്കും. ഇതിനെ തുടര്‍ന്നും പ്രതികരണം ഉണ്ടാകുന്നില്ലെങ്കില്‍ നിയമനടപടികളിലേക്കു നീങ്ങും.
മോട്ടോര്‍ വാഹന ഉടമകള്‍ പിഴ അടക്കാതിരിക്കുന്നതിലൂടെ സംസ്ഥാനത്തിന് 30.94 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. ട്രാഫിക് നിയമ ലംഘകരില്‍നിന്ന് കഴിഞ്ഞവര്‍ഷം 2.2 കോടി രൂപ പിഴയായി സര്‍ക്കാരിന് ലഭിച്ചപ്പോള്‍ 8.9 കോടി രൂപയാണ് പിഴ ചുമത്തിയിട്ടും കിട്ടാതെപോയത്. ഈ കണക്ക് വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
നേരത്തെ പോണ്ടിച്ചേരിയില്‍ നികുതി കുറച്ച് രജിസ്റ്റര്‍ ചെയ്തിരുന്ന ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ചുമത്തുന്ന നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു. ഈ നടപടി ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയുടെ ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിലാണെന്ന് കണ്ടെത്തിയിട്ടും പിഴയടച്ചിരുന്നില്ല.
സുരേഷ് ഗോപിക്കെതിരേ നിയമനടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങിയെങ്കിലും ഇതുവരെ അക്കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പിഴയടക്കാത്ത നിയമ ലംഘകര്‍ക്കെതിരേ നിയമനടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  36 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago