പി.എ.സി.എല്‍: ഫോറം പ്രസിഡന്റ് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി
കൊച്ചി: പി.എ.സി.എല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസ് വാദിക്കുന്നതിനായി രൂപീകരിച്ച പി.എ.സി.എല്‍ എംപ്ലോയിസ് ആന്‍ഡ് കസ്റ്റമേഴ്‌സ് പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ജയപ്രകാശ് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി.
2800 ഏജന്റുമാരില്‍ നിന്നും 50000 ഉപഭോക്താക്കളില്‍ നിന്നുമായി രണ്ടരക്കോടി രൂപ പിരിച്ചെടുത്ത പ്രസിഡന്റ് കേസ് നടപ്പിനായി ഒന്നും ചെയ്യുന്നില്ലെന്നും പണം തിരികെ ആവശ്യപ്പെടുന്നവരോട് മോശമായി പെരുമാറുകയാണെന്നും സംഘടനയിലെ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ജയപ്രകാശിനെതിരേ മാവേലിക്കര പൊലിസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഏജന്റുമാരില്‍ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളോട് ഇയാള്‍ അപമര്യാദയായി പെരുമാറുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഏജന്റുമാരായ കെ.കെ തങ്കമണിയന്‍, കെ.പി സുധീഷ്, ടി.എസ് ഗോപാലകൃഷ്ണന്‍, ശാരദാ വിജയന്‍, പി.ജെ തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."