HOME
DETAILS
MAL
പ്രവാസി ലീഗ് ധര്‍ണ 22ന്
backup
August 15 2017 | 01:08 AM
മലപ്പുറം: കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പ്രവാസികളോട് കാണിക്കുന്ന അവഗണനക്കെതിരേ കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ സംഘടിപ്പിക്കും.
പ്രവാസി വരുമാനം സ്വീകരിക്കുകയും പ്രവാസികളെ കാണാതെ പോകുകയും ചെയ്യുന്ന ഭരണകൂട അജണ്ടകള്ക്കെതിരേയാണ് പ്രവാസി ലീഗ് ധര്‍ണയെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രവാസി പുനരധിവാസം ശക്തമാക്കുക, പ്രവാസി പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുക, പ്രവാസി നയം രൂപീകരിക്കുക, ക്ഷേമനിധി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
രാവിലെ 10 മണിക്ക് ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ നടക്കുന്ന ധര്‍ണ മുസ്ലിം ലീഗ് നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് കോഴിക്കോട്ട് ഉദ്ഘാടനം നിര്‍വഹിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."