മോഷണക്കുറ്റം ചുമത്തി പൊലിസ് പീഡിപ്പിക്കുന്നതായി പരാതി
അഞ്ചല്‍: ജ്യോതിഷാലയം നടത്തുന്നയാളിനെ മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കുകയും സ്ഥാപനം റെയ്ഡ് ചെയ്ത് പീഡിപ്പിക്കുകയും ചെയ്യുന്നതായി പരാതി.
അഞ്ചല്‍ ആര്‍.ഓ ജങ്ഷനില്‍ ജ്യോതിഷാലയം നടത്തിവരുന്ന ആലഞ്ചേരി അഞ്ജനാ ഭവനില്‍ വി. രാജശേഖരനാണ് പുനലൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.
ഇളമാട് സ്വദേശിയായ ഒരുസ്ത്രീ നല്‍കിയ കള്ളപരാതിയെത്തുടര്‍ന്നാണ് പൊലിസ് രാജശേഖരനെ കസ്റ്റഡിയിലെടുത്തത്. കൂടാതെ രാജശേഖരന്റെ ഭാര്യയേയും പ്ലസ് വണ്ണിന് പഠിക്കുന്ന മകളേയും പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി രാത്രി ഏഴുവരെ നിര്‍ത്തുകയും കുറ്റം സമ്മതിക്കാന്‍ സമ്മര്‍ദം ചെലുത്തുകയുമുണ്ടായി.
അന്യായമായി പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം മൂലം മകള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്നും തന്റെ സ്ഥാപനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും പൊലിസ് നടത്തുന്ന പീഡനം അവസാനിപ്പിച്ച് സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി തനിക്ക് നീതി ലഭ്യമാക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."