പുതുവത്സരാഘോഷം: നഗരത്തില്‍ വന്‍ ലഹരിവേട്ട; മൂന്നുപേര്‍ പിടിയില്‍
കോഴിക്കോട്: പുതുവത്സരാഘോഷങ്ങള്‍ക്കായി യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പനയ്ക്കായി കൊണ്ടുവന്ന നിരോധിത ന്യൂജന്‍ ലഹരിമരുന്നുകളായ 24 ഗ്രാം എല്‍.എസ്.ഡി ഷുഗര്‍ ക്യൂബ്, 350 ഗ്രാം ഹാഷിഷ് എന്നിവയുമായി കോഴിക്കോട് മാറാട് അരക്കിണര്‍ സ്വദേശി തെക്കുംപുറത്ത് ഹംസ മന്‍സില്‍ റനീഷ് ( 22), കല്ലായി കണ്ണഞ്ചേരി സ്വദേശി തടനിലംപറമ്പ് റൗഫ് (19) എന്നിവരെ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കാവ് പൊലിസും 4.380 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് പയ്യാനക്കല്‍ മാണിക്കത്താഴം പറമ്പ് സ്വദേശി അന്‍വര്‍ സാദത്ത് എന്ന റൂണി (25)യെ കോഴിക്കോട് കോട്ടൂളി ചെമ്പ്ര പാലത്തിന് സമീപത്തുനിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസും ഡിസ്ട്രിക് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ (ഡന്‍സാഫ്) സഹായത്തോടെ പിടികൂടി.
പുതുവത്സരാഘോഷങ്ങളുടെ മറവില്‍ യുവാക്കളില്‍ ലഹരികളുടെ ഉപയോഗം മുന്‍ക്കൂട്ടി കണ്ട് സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഡന്‍സാഫ് കോഴിക്കോട് നഗരത്തില്‍ ശക്തമായ അന്വേഷണം നടത്തി വരികെയാണ് ഇവര്‍ പൊലിസിന്റെ പിടിയിലാകുന്നത്.വിനോദ യാത്രക്കെന്ന പേരില്‍ ഗോവയില്‍ പോയി വരുന്ന സമയത്താണ് പിടിയിലായ യുവാക്കള്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പനയ്ക്കായി ന്യൂജന്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും പൊലിസ് പറഞ്ഞു. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ അന്‍വറിനെ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ച് 2.300 കിലോഗ്രാം കഞ്ചാവുമായി ടൗണ്‍ പൊലിസും ഡന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും കഞ്ചാവ് വില്‍പന നടത്തിവരികയാണ് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പിടിയിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."