കഞ്ചാവ് കേസിലെ പ്രതികള്‍ക്കു തടവും പിഴയും
കാഞ്ഞങ്ങാട്: കഞ്ചാവ് കേസിലെ പ്രതികള്‍ക്കു കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. പടന്നയിലെ ടി.എം അബ്ദുല്ല, എറണാകുളം സ്വദേശി ജോര്‍ജ് എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് കോടതി പത്തായിരം രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും വിധിച്ചത്. 2013 മെയ് 13 നാണു അബ്ദുല്ലയെ പടന്നയില്‍ വച്ച് നീലേശ്വരം എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നു 615 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തിരുന്നു. പടന്ന പരിസരങ്ങളില്‍ വ്യാപകമായി വിദേശ മദ്യം വില്പന നടത്തുവെന്ന പരാതിയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡിനിടെയാണ് അബ്ദുല്ല പിടിയിലായത്.
എറണാകുളം സ്വദേശിയായ ജോര്‍ജിനെ 2014 ജനുവരിയിലാണ് കഞ്ചാവുമായി ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടിയത്. നഗരത്തിലെ റെയില്‍വേ സ്റ്റേഷന് പരിസരം,ബസ് കാത്തിരിപ്പ് കേന്ദ്ര പരിസരം തുടങ്ങിയ ഭാഗങ്ങളില്‍ കഞ്ചാവ് വില്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനക്കിടയിലാണ് ജോര്‍ജ് പിടിയിലായത്. ഇയാളില്‍ നിന്നും 215 ഗ്രാം കഞ്ചാവാണ് പൊലിസ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."