HOME
DETAILS
MAL
മണല്‍ വിതരണം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണം: സി.പി.ഐ
backup
August 10 2016 | 20:08 PM
ബദിയടുക്ക: ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്നു മണല്‍ സംഭരിക്കാനും നേരിട്ടു വിതരണം ചെയ്യാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് സി.പി.ഐ ബദിയടുക്ക മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഇ മണല്‍ വിതരണത്തില്‍ ക്രമക്കേട് വ്യാപകമായിട്ടുണ്ട്. ജില്ലയില്‍ തീരദേശത്ത് പോലും മണലിനു കടുത്ത ക്ഷാമമാണു നേരിടുന്നത്.
കരിഞ്ചന്തക്കാര്‍ ഈ സാഹചര്യം മുതലെടുത്തു മണല്‍ വില്‍ക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ മണലിന്റെ വിതരണം സര്‍ക്കാര്‍ നേരിട്ടു നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെ ചന്ദ്രശേഖരഷെട്ടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."