HOME
DETAILS

ജില്ലയിലെ ടൂറിസം വികസനത്തിന് സമഗ്ര പദ്ധതി തയാറാക്കും

  
backup
December 30 2018 | 03:12 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4-2

കോഴിക്കോട്: ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ജില്ലയിലെ ടൂറിസം വികസനത്തിന് സമഗ്ര പദ്ധതി തയാറാക്കുന്നതിന് ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. അടിസ്ഥാന സൗകര്യ വികസനം, ശുചീകരണം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ജനസൗഹാര്‍ദപരമാവുന്ന രീതിയിലാകും പദ്ധതി തയാറാക്കുക.
സബ് കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ ടൂറിസം വികസനത്തിന് രൂപരേഖ തയാറാക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷനായി. പട്ടികവര്‍ഗ വികസനത്തിനായി സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി കോളനികള്‍ സന്ദര്‍ശിച്ച് പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കും.
പട്ടിക വികസന ഓഫിസര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനോടകം 15 കോളനികളില്‍ ഊരുകൂട്ടം നടത്തി പദ്ധതികള്‍ തയാറാക്കി കഴിഞ്ഞു. എല്ലാ കോളനികളിലും ഊരുകൂട്ടം നടത്താനും എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് പുറമെ പഞ്ചായത്ത് തലത്തിലെ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ കൂടെ ഊരുകൂട്ടത്തില്‍ പങ്കെടുക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ ശനിയാഴ്ചകളിലും സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ടീം കോളനികള്‍ സന്ദര്‍ശിക്കും. അടുത്ത ശനിയാഴ്ച ആദ്യ സന്ദര്‍ശനം നടത്തും.
പ്രളയത്തില്‍ 197 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ദുരിതബാധിതരുടെ അപ്പീല്‍ പരിഗണിച്ച് 57 പേരെ ഉള്‍പ്പെടുത്തി ആകെ 250 വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഡെപ്യൂട്ടി കലക്ടര്‍ (ദുരന്ത നിവാരണം) പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കുള്ള ആശ്വാസ ധനസഹായം ഉടന്‍ വിതരണം ചെയ്യാന്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റോഡരികുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗത്തില്‍ കലക്ടര്‍ ആവശ്യപ്പെട്ടു. പ്രളയാനന്തരം നദികളില്‍ അടിഞ്ഞുകൂടിയ മണലിന്റെ കണക്കെടുക്കാന്‍ രണ്ടു മാസത്തിനുള്ളില്‍ രണ്ടാംഘട്ട മണല്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനമായി.
യോഗത്തില്‍ എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ജോര്‍ജ് എം. തോമസ്, പി.ടി.എ റഹീം, കെ. ദാസന്‍, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, എ.ഡി.എം രോഷ്ണി നാരായണന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, ജില്ലാതല ഉദ്യോഗസ്ഥര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago