നടുവില്‍ പുരയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച
മുല്ലശ്ശേരി: പാടൂര്‍ റോഡില്‍ നടുവില്‍ പുരയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് 25 പവന്റെ ആഭരണങ്ങളും പണവും കവര്‍ന്നു. രാവിലെ അഞ്ചിന് ക്ഷേത്രം കീഴ്ശാന്തി ഗോകുലന്‍ വിളക്ക് വെക്കാന്‍ വന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍ പെട്ടത്. ഭഗവതി ക്ഷേത്രകവാടത്തിലുള്ള ഭണ്ഡാരം, വളപ്പിലെ മറ്റു ക്ഷേത്രങ്ങളായ ഭദ്രകാളി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, അന്നപൂര്‍ണ്ണേശ്വരി, ഭൂവനേശ്വരി, വിഷ്ണുമായ, വീരഭദ്രന്‍, കരിങ്കുട്ടി, മുത്തപ്പന്‍ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ട്.
ക്ഷേത്ര മുറിയില്‍ സൂക്ഷിച്ചിരുന്ന എട്ട് മാല, താലികള്‍, ചന്ദ്രക്കലകള്‍, തിലകം, നാഗതള, മുത്തപ്പന്റെ കഴുത്തിലണിയുന്ന രുദ്രാക്ഷമാല എന്നിങ്ങനെ 25 പവന്റെ ആഭരണങ്ങളും വെള്ളി മാലകളും 1500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വൈകീട്ട് ഏഴിന് ക്ഷേത്രം അടച്ചതിന് ശേഷമാണ് മോഷണം നടന്നിട്ടുള്ളതെന്ന് ക്ഷേത്രം കൈകര്‍ത്താവ് സജന്‍ പറഞ്ഞു. തൃശൂര്‍ ഫിംഗര്‍പ്രിന്റ് എക്‌സ്പര്‍ട്ട് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. പാവറട്ടി പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഈ റോഡിലെ തന്നെ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെയും എരിഞ്ഞിക്കാവ് ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം മോഷ്ടിച്ചിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."