HOME
DETAILS

ബ്രഹ്മഗിരി - കുടുബശ്രീ സംയുക്ത പദ്ധതി നടപ്പാക്കുന്നു

  
backup
August 15 2017 | 01:08 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b4%82-2


കല്‍പ്പറ്റ: സര്‍ക്കാര്‍ അക്രെഡിറ്റഡ് ഏജന്‍സിയായ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയും വയനാട് കുടുംബശ്രീ മിഷനും സംയുക്തമായി കൃഷി, മൃഗപരിപാലനം, മൈക്രോ സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ കൈക്കോര്‍ക്കുന്നു.
ഉല്‍പ്പാദനം, സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയില്‍ ഇരുസംഘടനകളും സംയുക്തമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ വിപണനം  ചെയ്യുന്നതിനുള്ള  കര്‍ഷക മിനി സൂപ്പര്‍ മാര്‍ക്കറ്റ് പദ്ധതി ഓണത്തിന് മുമ്പ്  ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് കുടുംബശ്രീ മിഷന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 605 ചെറുകിട സംരംഭങ്ങള്‍, 6525 ജെ.എല്‍.ജി ഗ്രൂപ്പുകള്‍, ആടു ഗ്രാമം, ക്ഷീരസാഗരം, കോഴിക്കൂട്ടം തുടങ്ങിയ പദ്ധതികളിലായി എണ്ണായിരത്തോളം കുടുംബശ്രീ യൂനിറ്റുകളിലായി ഒരു ലക്ഷത്തോളം അംഗങ്ങള്‍ കൃഷി, മൃഗസംരക്ഷണം, ചെറുകിട സംരംഭം  എന്നീ മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വിപണി പിന്‍തുണയില്ലായെന്നതാണ്  ഇവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാണ്  ബ്രഹ്മഗിരിയുടെ നേതൃത്വത്തില്‍ കര്‍ഷക മിനി സൂപ്പര്‍മാര്‍ക്കറ്റ് പദ്ധതി ആരംഭിക്കുന്നത്.
പൊതുമാര്‍ക്കറ്റില്‍ വന്‍കിട കുത്തക കമ്പനികള്‍ക്കുള്ള  മേല്‍ക്കൈ മൂലവും  മള്‍ട്ടി നാഷനല്‍ കമ്പനികള്‍ തമ്മിലുള്ള കടുത്ത മത്സരവും കാരണം ചെറുകിട മേഖലക്കും വ്യക്തിഗത സംരംഭങ്ങള്‍ക്കും മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.ഈ പ്രതി സന്ധി മിറകടക്കുന്നതിനാണ് കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ടുള്ള ബ്രഹ്മഗിരി കര്‍ഷക മിനി സൂപ്പര്‍മാര്‍ക്കറ്റ് പദ്ധതി.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago