HOME
DETAILS
MAL
ഗുരുതര ക്രമക്കേട്; റേഷന്‍ കട സസ്‌പെന്‍ഡ് ചെയ്തു
backup
December 30 2018 | 04:12 AM
കരുനാഗപ്പള്ളി: ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ ആലപ്പാട് പഞ്ചായത്തിലെ 230-ാം നമ്പര്‍ റേഷന്‍ കടയുടെ ലൈസന്‍സ് കരുനാഗപ്പള്ളി സപ്ലൈ ഓഫിസര്‍ സി. കമലാധരന്‍ സസ്‌പെന്‍ഡ് ചെയ്തു.
സപ്ലൈ ഓഫിസര്‍ റേഷന്‍ കടയില്‍ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സസ്‌പെന്‍ഡ് ചെയ്ത റേഷന്‍ കട 229-ാം റേഷന്‍ കടയിലേക്ക് ചേര്‍ത്ത് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കാര്‍ഡ് ഉടമകള്‍ക്ക് 229-ാം റേഷന്‍ കടയില്‍ നിന്നോ മറ്റു റേഷന്‍ കടയില്‍ നിന്നോ സാധനങ്ങള്‍ വാങ്ങാമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."