HOME
DETAILS

സമരസഹായ സമിതിയുടെ രാപ്പകല്‍ സമരം ആരംഭിച്ചു കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സഹനസമരം

  
backup
August 15 2017 | 02:08 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%95


കല്‍പ്പറ്റ: നീതിതേടി കാഞ്ഞിരത്തിനാല്‍ ജെയിംസും കുടുംബവും കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസസമരം ഇന്ന് രണ്ടുവര്‍ഷം തികഞ്ഞു.
രോഗിയായ കുടുംബനാഥനും ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളും ജില്ലാ ഭരണകൂടത്തിന്റെ മൂക്കിനുതാഴെ സമരം തുടരുമ്പോഴും രണ്ടു വര്‍ഷമായി ഇവര്‍ക്കനുകൂലമായ തീരുമാനങ്ങളൊന്നുമായിട്ടില്ല.
ഇതെതുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരത്തിനാല്‍ സമരസഹായസമിതി ഭാരവാഹികള്‍ കലക്ടറേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം ആരംഭിച്ചു.
ഇന്നലെ ഉച്ചക്ക് 12ഓടെയാണ് സമരം ആരംഭിച്ചത്. ഇന്ന് ഉച്ചക്ക് 12ന് സമരം സമാപിക്കും. സമാപന ചടങ്ങില്‍ മുന്‍കേന്ദ്രമന്ത്രി പി.സി തോമസ് പങ്കെടുക്കും.
കെ.സി.വൈ.എം രൂപത ഡയറക്ടര്‍ ഫാദര്‍ ലാല്‍ ജേക്കബ് സമരം ഉദ്ഘാടനം ചെയ്തു.
സുരേഷ് ബാബു അധ്യക്ഷനായി. തോമസ് അമ്പലവയല്‍, സാലി റാട്ടക്കൊല്ലി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി ഷൈജല്‍, പി.ടി പ്രേമാനന്ദന്‍, വി.എസ് ജോസഫ്, ലാല്‍ജി ശര്‍മ്മ, സുദീര്‍ കുമാര്‍ സംസാരിച്ചു.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടല്ല സമരത്തിന് നേരെയുള്ളതെന്ന് സംഗമം ആരോപിച്ചു.
കാഞ്ഞിരത്തിനാല്‍ ജെയിംസും കുടുംബവും എങ്ങനെ ജീവിച്ചുപോകുന്നുവെന്നും കുട്ടികളുടെ പഠനം ഏതുവിധം മുന്നോട്ടുപോകുന്നുവെന്നും ജില്ലയിലെ എം.പിയും എം.എല്‍.എമാരും ജില്ലാ ഭരണകൂടവും അടക്കമുള്ളവര്‍ ഒന്നന്വേഷിക്കുക പോലും ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു.
ഉദ്യോഗസ്ഥ മേധാവിത്വത്തിന് പിന്തുണ കൊടുക്കുന്ന നിലപാടാണ് ഭരണകൂടത്തിന്റേതെന്നും കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് തങ്ങള്‍ ഇനിയെന്നും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച കോടതി പരിഗണിക്കേണ്ട കേസ് വീണ്ടും മാറ്റിവെച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago